കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെ തോളിലേറ്റി ഓടിയത് 200 മീറ്ററോളം, വൈദ്യസഹായം ലഭിക്കാതെ 12 കാരന്‍ മരിച്ചു

  • By ഭദ്ര
Google Oneindia Malayalam News

കാണ്‍പൂര്‍: വൈദ്യ സഹായം ലഭിക്കാതെ വീണ്ടും മരണം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് 12 കാരന്‍ പനിയെ തുടര്‍ന്ന് വൈദ്യ സഹായം ലഭിക്കാതെ മരിച്ചത്. പിതാവ് കുട്ടിയെ ചുമലിലേറ്റി ആശുപത്രിയിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുഷ് വെള്ളിയാഴ്ചയാണ് പിതാവിന്റെ ചുമലില്‍ കിടന്ന് മരിച്ചത്. പനിയെ തുടര്‍ന്ന് വീടിന് സമീപത്തുള്ള ക്ലിനിക്കില്‍ രണ്ട് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. പനി കൂടിയപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

dead-web1

സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ ഹാലറ്റില്‍ അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ എത്തിച്ചപ്പോള്‍ 30 മിനിട്ട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് കുട്ടിയെ പരിശോധിക്കുകയോ അടിയന്തിര ചികിത്സ നല്‍കുകയോ ചെയ്യാതെ 200 മീറ്റര്‍ ദൂരത്തുള്ള കുട്ടികളുടെ വാര്‍ഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വാഹനസഹായം ഒന്നും നല്‍കിയില്ല.

കുട്ടിയെ തോളിലേറ്റി പിതാവ് കുട്ടികളുടെ വാര്‍ഡില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. വാര്‍ഡിലേക്ക് 9 മിനിട്ട് കൊണ്ടാണ് പിതാവ് എത്തിയത്. എന്നാല്‍ നിമിഷങ്ങള്‍ മുന്‍പ് കുട്ടി മരിച്ചു. അടിയന്തിര വിഭാഗത്തില്‍ നിന്നും ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മകന്‍ മരിക്കില്ലായിരുന്നു എന്നാണ് പിതാവ് പറയുന്നത്. കുട്ടിയെ പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല.

English summary
A 12-year-old boy hangs limply on the shoulders of his father, who is hurrying apparently to a children's ward.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X