കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനിലുമുണ്ട് തുറിച്ച് നോട്ടം; ഋഷിരാജ് സിംഗിന് പാക്കിസ്ഥാനില്‍ നിന്ന് പിന്തുണ !

  • By Vishnu
Google Oneindia Malayalam News

ദില്ലി: സ്ത്രീകളെ 14 സെക്കന്റില്‍ കൂടുതല്‍ നോക്കിയാല്‍ കേസെടുക്കാമെന്ന എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. കേരളത്തില്‍ സിങ്ങിനെതിരെ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഋഷിരാജ് സിങ്ങിന് പാക്കിസ്താനില്‍ നിന്ന് പിന്തുണയെത്തിയിരിക്കുന്നു.

പ്രമുഖ പാക് ദിനപത്രമായ ഡോമിലാണ് ഋഷിരാജ് സിംഗിന്‍റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടുള്ള ലേഖനം പ്രത്യക്ഷപ്പെട്ടു. അഭിഭാഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ റഫിയ സക്കരിയയുടേതാണ് ലേഖനം. ഇന്ത്യയിലേതിനു സമാനമായി പാക്കിസ്ഥാനി പുരുഷന്‍മാരിലും തുറിച്ചു നോട്ടത്തില്‍ പിന്നിലല്ലെന്നാണ് ലേഖനം പറയുന്നത്.

Rishiraj Singh

ഋഷിരാജ് സിംഗും അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകനവും വളരെയധികം അഭിനന്ദിക്കപ്പെടണമത്രേ. പാക്കിസ്ഥാനിലും തുറിച്ച് നോട്ടം കൂടുതലാണ്. അത് ചെറുപ്പക്കാരികളെന്നോ പ്രായമുള്ളവരെന്നോ ധനികയെന്നോ പാവപ്പെട്ടവളാളെന്നോ വിത്യാസമില്ലാതെയാണ്. എല്ലാവര്‍ക്കും തുറിച്ച് നോട്ടത്തിന്റെ കഥ പറയാനുണ്ടാകും.

പാക്കിസ്ഥാനിലെ പുരുഷന്‍മാരുടെ തുറിച്ച് നോട്ടം സഹിക്കാനാവാത്തതാണ്. ബസിലും സ്‌കൂളിലും ഭക്ഷണശാലകളിലും ബാങ്കുകളിലും എല്ലായിടത്തും ഇത്തരം തിക്താനുഭമുണ്ടായിരിക്കും. പാക്കിസ്ഥാനി സ്ത്രീകളോട് ഇതിനെപ്പറ്റി ചോദിച്ചാല്‍ തുറിച്ച് നോട്ടം നേരിടാത്ത ഒരിടവും ഇവിടെയില്ലെന്നാകും മറുപടിയെന്നും ലേഖനത്തില്‍ പറയുന്നു.

Read Also: പണിമുടക്ക് മൗലിക അവകാശമല്ല; ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
14 seconds stare Rishiraj Singh gets Support from Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X