കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരാന്‍ ശ്രമിച്ച 14 വിദ്യാര്‍ഥികളെ ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടി

  • By Mithra Nair
Google Oneindia Malayalam News

ഹൈദരാബാദ് : ഐസിസില്‍ ചേരുന്നതിനായി ഇന്ത്യ വിടാന്‍ ശ്രമിച്ച 14 വിദ്യാര്‍ഥികളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടികൂടി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാനെന്ന പേരിലാണ് ഇവര്‍ വിമാനത്താവളത്തിലെത്തി എത്തിയത് . വിദ്യാര്‍ഥികളില്‍ പലരും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവരാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെന്ന പേരില്‍ ആദ്യം യൂറോപ്യന്‍ രാജ്യങ്ങല്‍ലേക്കും പിന്നീട് ഇറാക്കിലേക്കും സിറിയയിലേക്കും പോകാനുമായിരുന്നു വിദ്യാര്‍ഥികളുടെ പദ്ധതി. അറസ്റ്റിലായവരെല്ലാം എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ്.

isis.jpg -Propertie

നേരത്തെ ഹൈദരാബാദില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി പോകാന്‍ ശ്രമിച്ച ആറ് പേരെ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം ഐസിസില്‍ ചേര്‍ന്ന ഹൈദരാബാദ് സ്വദേശി ഹനീഫ് വസീം (25) സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നിരുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നത് തടയുന്ന ശ്രമങ്ങള്‍ക്ക് ഓപ്പറേഷന്‍ ചക്രവ്യൂഹ് എന്നാണ് ഇന്റലിജന്‍സ് ബ്യൂറോ പേരിട്ടിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിക്കുന്നവരെല്ലാം തുടര്‍ന്നും നിരീക്ഷണത്തിലായിരിക്കുമെന്നും ഐബി അറിയിച്ചിട്ടുണ്ട്.

English summary
Some students going to Britain and other European countries from Hyderabad and other parts of Telangana to pursue MS in engineering, are falling prey to the Islamic State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X