കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14കാരിയുടെ വിവാഹം വീട്ടുകാര്‍ക്ക് പുലിവാലായി

Google Oneindia Malayalam News

ഇന്‍ഡോര്‍: പെണ്‍കുട്ടികളുടെ നിമയപ്രകാരമുള്ള വിവാഹപ്രായം 18 വയസ്സാണ്. എന്ന് വെച്ച് അതില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ നാട്ടില്‍ വിവാഹിതരാകുന്നില്ല എന്നല്ല, ശൈശവ വിവാഹമൊക്കെ പണ്ടേക്ക് പണ്ടേ നിരോധിച്ചെങ്കിലും പുറത്ത് അറിഞ്ഞും അറിയാതെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം ഇഷ്ടംപോലെ നടക്കാറുണ്ട്.

മധ്യപ്രദേശില്‍ ഇത്തരത്തില്‍ 14 കാരി പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച വീട്ടുകാര്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടി തന്നെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. വിവാഹം കഴിച്ചേ പറ്റൂ എന്ന് പറഞ്ഞ് അച്ഛന്‍ രൂപ് സിംഗ് ചൗധരി തന്നെ ഭീഷണിപ്പെടുത്തുന്നതായും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

marriage

സംഭവം പുറത്തറിഞ്ഞ് ബഹളമായതോടെ പോലീസിന് പുറമേ ശിശുക്ഷേമ വകുപ്പിലെ ആളുകളും ഇടപെട്ടു. ഒടുവില്‍ 18 വയസ്സാകാതെ മകളെ വിവാഹം ചെയ്തുകൊടുക്കില്ല എന്ന് രേഖാമൂലം എഴുതിക്കൊടുക്കേണ്ടി വന്നു പെണ്‍കുട്ടിയുടെ അച്ഛന്. എന്നാല്‍ ഇത് കൊണ്ടും പോരാതെ പെണ്‍കുട്ടി വീട് വിട്ട് പൊകാനും ഒരുങ്ങി.

ഇനിയും വീട്ടില്‍ താമസിച്ചാല്‍ അച്ഛന്‍ ബലമായി തന്നെ വിവാഹം കഴിപ്പിക്കും എന്നാണ് പെണ്‍കുട്ടി പറയുന്നത്. തനിക്ക് തുടര്‍ന്നും പഠിക്കണം എന്നാണ് പെണ്‍കുട്ടി പറയുന്നത്. ഒടുവില്‍ പെണ്‍കുട്ടിയുടെ ആഗ്രഹം സമ്മതിച്ച അച്ഛന്‍ കുട്ടിയെ ജ്യോതി ഹോസ്റ്റലില്‍ കൊണ്ടുവിടുകയായിരുന്നു.

English summary
14-year-old files police complaint against parents for forcing her into marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X