കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയില്‍ ചികിത്സാ പിഴവ്,വന്ധ്യംകരണ ശസ്ത്രക്രിയക്ക് മുമ്പ് 15 സ്ത്രീകള്‍ക്ക് മരുന്ന് മാറി നല്‍കി

ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പതിനഞ്ച് പേരെയും ബെല്ലാരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • By Afeef Musthafa
Google Oneindia Malayalam News

ബെംഗളൂരു: വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 15 സ്ത്രീകള്‍ക്ക് മരുന്ന് മാറി കുത്തിവെയ്‌പ്പെടുത്തതായി പരാതി. ബെല്ലാരി ജില്ലയിലെ കമലാപൂര്‍ ഹോസ്‌പേട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ശസ്ത്രക്രിയക്ക് മുന്‍പ് നല്‍കുന്ന കുത്തിവെയ്പ്പിലാണ് മരുന്ന് മാറിയത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പതിനഞ്ച് പേരെയും ബെല്ലാരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വന്ധ്യകരണ ശസ്ത്രക്രിയക്ക് മുന്‍പ് സാധാരണയായി നല്‍കുന്ന അട്രോഫിന്‍ സള്‍ഫേറ്റ് കുത്തിവെയ്്പ്പിന് പകരം, അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന അഡ്രിനാലിനാണ് ഇവര്‍ക്ക് നല്‍കിയത്. ഇതിനുശേഷമാണ് സ്ത്രീകള്‍ക്ക് ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മരുന്ന് മാറിയ കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സ്ത്രീകളെ ബെല്ലാരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വന്ധ്യകരണ ശസ്ത്രക്രിയ...

വന്ധ്യകരണ ശസ്ത്രക്രിയ...

വന്ധ്യകരണ ശസ്ത്രക്രിയയ്ക്കായാണ് ഗ്രാമത്തിലെ പതിനഞ്ച് സ്ത്രീകളെ കമലാപൂര്‍ ഹോസ്‌പേട്ട് പ്രാഥാമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു ഇവര്‍ക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്.

മരുന്ന് മാറി കുത്തിവെയ്പ്പ്...

മരുന്ന് മാറി കുത്തിവെയ്പ്പ്...

ശസ്ത്രക്രിയയ്ക്ക് മുന്‍പ് നല്‍കുന്ന അട്രോഫിന്‍ സള്‍ഫേറ്റ് കുത്തിവെയ്പ്പിന് പകരമാണ് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന അഡ്രിനാലിന്‍ കുത്തിവെയ്പ്പ് നല്‍കിയത്. സംഭവത്തില്‍ ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും സംഭവിച്ചിരിക്കുന്നത്.

ഛര്‍ദ്ദിയും തലചുറ്റലും...

ഛര്‍ദ്ദിയും തലചുറ്റലും...

സ്ത്രീകള്‍ക്ക് ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ട് ആരോഗ്യനില വഷളായതോടെയാണ് മരുന്ന് മാറി നല്‍കിയ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ വിദഗ്ദ ചികിത്സയ്ക്കായി ഇവരെ ബെല്ലാരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യവകുപ്പ് കുറ്റം സമ്മതിച്ചു...

ആരോഗ്യവകുപ്പ് കുറ്റം സമ്മതിച്ചു...

മരുന്ന് മാറി നല്‍കിയ സംഭവം ഹോസ്‌പേട്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിഷേധിച്ചെങ്കിലും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംഭവം സ്ഥിതീകരിച്ചിട്ടുണ്ട്.

അന്വേഷണം നടത്തും...

അന്വേഷണം നടത്തും...

അതീവ ജാഗ്രതയോടെ സൂക്ഷിക്കേണ്ട അഡ്രിനാലിന്‍ സാധാരണ മരുന്നുകള്‍ക്കൊപ്പം സൂക്ഷിച്ചതാണ് സ്റ്റാഫ് നഴ്‌സുമാര്‍ക്ക് വീഴ്ച സംഭവിക്കാന്‍ കാരണമായതെന്നും, സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ശാലിനി രജ്‌നീഷ് പറഞ്ഞു.

അപകടനില തരണം ചെയ്തു...

അപകടനില തരണം ചെയ്തു...

വിദഗ്ദ ചികിത്സയ്ക്കായി ബെല്ലാരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനഞ്ച് സ്ത്രീകളും അപകടനില തരണം ചെയ്തതായും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ അറിയിച്ചു.

English summary
fifteen women, who were admitted to the primary health centre at Kamalapur in Hosapete, Ballari district, for tubectomy on Wednesday, were hospitalised after being injected wrong medicine before the surgery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X