കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ലക്ഷ്യമിട്ട് നൂറിലേറെ ഭീകരര്‍!!വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്? സൈന്യം പറയുന്നത്!!

നിയന്ത്രണ രേഖയുമായി അടുത്ത് കിടക്കുന്ന ജമ്മുവിലെ പൂഞ്ച്, രാജൗരി മേഖലകളിലേക്ക് നുഴഞ്ഞുകയറാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്

  • By Gowthamy
Google Oneindia Malayalam News

ശ്രീനഗര്‍: ഉറി ആക്രമണത്തിന് ഇന്ത്യ നല്‍കിയ സര്‍ജിക്കല്‍ സട്രൈക്ക് മറുപടിയുടെ ചൂട് ആറിയപ്പോള്‍ കൂടുതല്‍ ഭീകരര്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി സൈനിക കേന്ദ്രങ്ങള്‍ പറയുന്നു. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ നൂറിലേറെ ഭീകര്‍ ഒരുങ്ങി നില്‍ക്കുന്നതായാണ് വിവരം.

പാക് അധീന കശ്മീരില്‍ ഭീകരരുടെ താവളങ്ങള്‍ സജീവമാകുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജമ്മുകശ്മീരിലെ കുപ്വാരയില്‍ പന്‍ഗ്രാം സൈനിക ക്യാമ്പിന് നേരെ കഴിഞ്ഞ ജദിുവസം ഭീകരാക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

 നൂറിലധികം സൈനികര്‍

നൂറിലധികം സൈനികര്‍

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിന് 150 ല്‍പരം ഭീകരരാണ് തയ്യാറായി നില്‍ക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പാക് അധീന കശ്മീരില്‍ ഇതിന്റെ ഒരുക്കങ്ങള്‍ നടന്നു വരികയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി വരികയാണെന്നാണ് വിവരം.

 ഉദ്യോഗസ്ഥര്‍ പറയുന്നത്

ഉദ്യോഗസ്ഥര്‍ പറയുന്നത്

നിയന്ത്രണ രേഖയുമായി അടുത്ത് കിടക്കുന്ന ജമ്മുവിലെ പൂഞ്ച്, രാജൗരി മേഖലകളിലേക്ക് നുഴഞ്ഞുകയറാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ക്ശ്മീര്‍ താഴ്വരകളുടെ സുരക്ഷ ചുമതലയുള്ള ലെഫ്. ജനറല്‍ ജെഎസ് സന്ധു പറയുന്നത്. നിലവില്‍ 150 ഭീകരര്‍ നുഴഞ്ഞു കയറാനായി ഒരുങ്ങി നില്‍ക്കുന്നുണ്ടെന്നാണ് സന്ധു പറയുന്നത്.

 മഞ്ഞു വീഴ്ച

മഞ്ഞു വീഴ്ച

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നുഴഞ്ഞു കയറ്റം കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം നുഴഞ്ഞു കയറ്റം കൂടുതലായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നുഴഞ്ഞു കയറ്റം കുറയാന്‍ കാരണം ശക്തമായ മഞ്ഞു വീഴ്ചയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

 ജാഗ്രത

ജാഗ്രത

ഏതു നിമിഷവും നുഴഞ്ഞു കയറ്റമുണ്ടായാല്‍ അത് നേരിടാന്‍ സൈന്യം സജ്ജമാണെന്നാണ് വിവരങ്ങള്‍. ഇക്കാര്യത്തില്‍ സൈന്യം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ തടസപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറയുന്നു.

 സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

2016 സെപ്തംബര്‍ 25നായിരുന്നു നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരിലെത്തിയ ഇന്ത്യന്‍ സൈന്യം ഭീകരകേന്ദ്രങ്ങള്‍ കൂട്ടമായി ആക്രമിച്ചത്. 38 ഭീകരരെ വധക്കുകയും ഭീകര കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെതിരുന്നു. ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

രാജ്യത്തെ ഞെട്ടിച്ച്

രാജ്യത്തെ ഞെട്ടിച്ച്

രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണമായിരുന്നു ഉറിയിലുണ്ടായത്. സെപ്തംബര്‍ 18നാണ് ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
About 150 militants are waiting near the Line of Control (LoC) in Pakistan-occupied Kashmir (PoK) to sneak into the Valley, a top Army official said on Wednesday with an assertion that the attempts would be foiled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X