കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

36കാരന് 16കാരി ഭാര്യ, പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ഭര്‍തൃവീട് വിട്ടു, പിന്നീട് സംഭവിച്ചത് !!!

ഭര്‍ത്താവിന്‍റെ ക്രൂര പീഡനത്തിന് ഇരയായി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയ 16കാരിക്ക് തിരിച്ചെത്താന്‍ നോട്ടീസ്

  • By Manu
Google Oneindia Malayalam News

ഹൈദരാബാദ്: ശൈശവ വിവാഹത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ ദയനീയ വാര്‍ത്ത പുറത്തുവരുന്നു. തന്നേക്കാള്‍ ഇരട്ടി വയസ്സുള്ള ഭര്‍ത്താവില്‍ നിന്നു നിരന്തരം പീഡിക്കപ്പെട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്.

ഭാര്യയുടെ ലൈംഗിക കടമ നിറവേറ്റണമെന്നുള്ള നിര്‍ദേശവും നോട്ടീസിലുണ്ടായിരുന്നു. ഹൈദരാബാദിലാണ് രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം.

 പരാതി ലഭിക്കാതെ നടപടിയില്ലെന്ന് പോലിസ്

പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നു പരാതിയൊന്നും ലഭിക്കാത്തതിനാല്‍ നടപടി എടുക്കാനാവില്ലെന്നാണ് പോലിസിന്റെ വാദം. ശൈശവ വിവാഹമാണെങ്കില്‍ അത് പരാതി ലഭിച്ചാല്‍ മാത്രമേ അന്വേഷിക്കാനാവൂയെന്നും പോലിസ് ചൂണ്ടിക്കാണിക്കുന്നു.

ബാലാവകാശ പ്രവര്‍ത്തകരെ സമീപിച്ചു

തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തകരെ സമീപിച്ചിരിക്കുകയാണ് പെണ്‍കുട്ടി.

വിവാഹം 2016 ഫെബ്രുവരിയില്‍

2016 ഫെബ്രുവരിയില്‍ 10ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി തന്റെ ഒരു ബന്ധുവിന്റെ മകനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാവുന്നത്. പെണ്‍കുട്ടിയേക്കാള്‍ 20 വയസ്സ് കൂടുതലായിരുന്നു ഇയാള്‍ക്ക്.

അന്ന് വയസ്സ് അറിയില്ലായിരുന്നു

ബന്ധുക്കള്‍ വളരെ പെട്ടെന്നാണ് വിവാഹം തീരുമാനിച്ചതെന്നും അന്ന് തന്നേക്കാള്‍ 20 വയസ്സിലധികം പ്രായം അയാള്‍ക്കുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

ഒരേയൊരു കണ്ടീഷന്‍ മാത്രം

വിവാഹസമയത്ത് തനിക്ക് ഒരേയൊരു കണ്ടീഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 10ാം ക്ലാസിലെ പരീക്ഷ കഴിയുന്നതുവരെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു അത്. പരീക്ഷ കഴിഞ്ഞ് ഭര്‍തൃവീട്ടിലെത്തിയതോടെ പെണ്‍കുട്ടി ശാരീകികമായും ലൈംഗികമായും ദിവസനേ പീഡിപ്പിക്കപ്പെട്ടു.ഒടുവില്‍ രണ്ടു മാസം കഴിഞ്ഞ് പെണ്‍കുട്ടി സഹികെട്ട് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു.

സ്ത്രീധനത്തുക ആവശ്യപ്പെട്ടപ്പോള്‍ നോട്ടീസ് അയച്ചു

വിവാഹസമയത്ത് സ്ത്രീധനമായി നല്‍കിയ ഒരു ലക്ഷം രൂപ മടക്കിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭര്‍ത്താവ് വക്കീല്‍ നോട്ടീസ് അയച്ചതെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു.

 മടങ്ങില്ല, പഠിക്കണം

ഇനി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോവാന്‍ തനിക്ക് ആഗ്രഹമില്ലെന്നും തുടര്‍ന്നു പഠിക്കാനാണ് താല്‍പ്പര്യമെന്നും പെണ്‍കുട്ടി പറയുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് അയച്ചവര്‍ക്കെതിരേയാണ് നടപടി എടുക്കേണ്ടതെന്ന് മനുഷ്യാവാകാശ കമ്മീഷന്‍ മേധാവി അച്ച്യുത റാവു പറഞ്ഞു. പെണ്‍കുട്ടിക്കെതിരേ നോട്ടീസ് അയച്ച വക്കീലിന് ക്രിമില്‍ കേസ് നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കി.

English summary
A 16-year-old schoolgirl in Hyderabad, who returned home after being forced to marry a man more than double her age, has been served legal notice reminding her of her "conjugal duties". The police say they can't take action without a complaint as child marriage is "not automatically illegal." The teen has gone to child rights activists for help.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X