കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല അടവ് മാറ്റി; 16 എംഎല്‍എമാര്‍ റിസോര്‍ട്ടില്‍, തമിഴ്‌നാട്ടില്‍ ഭരണപ്രതിസന്ധി!!

ശശികല അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്നകാര്യത്തില്‍ സംശയം വേണ്ട. കാരണം മുമ്പ് സ്വന്തം മന്നാര്‍ഗുഡിക്കാരെ തള്ളിപ്പറഞ്ഞ് ജയലളിതയുടെ ഇഷ്ടം നേടിയ വ്യക്തിയാണ് ശശികല.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് കളി തുടങ്ങുന്നു. എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച എഐഎഡിഎംകെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ദിനകരന്‍ പക്ഷത്തിന്റെ തീരുമാനം. ശശികലയ്ക്കും ദിനകരനും പിന്തുണ പ്രഖ്യാപിച്ച് പളനിസ്വാമി സര്‍ക്കാരില്‍ നിന്ന് അകന്ന പാര്‍ട്ടി എംഎല്‍എമാരെയാണ് ചെന്നൈക്ക് പുറത്തേക്ക് മാറ്റിയത്.

ഇവരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. 19 എംഎല്‍എമാര്‍ രാജിവച്ചിട്ടുണ്ടെങ്കിലും 16 പേരെ മാത്രമേ മാറ്റിയിട്ടുള്ളൂ. മൂന്ന് വിശ്വസ്തരെ ചെന്നൈയില്‍ തന്നെ നിറുത്തിയിരിക്കുകയാണ് ശശികല പക്ഷം. കൂടുതല്‍ എഐഎഡിഎംകെ എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലാണിവര്‍.

വീണ്ടും കലങ്ങിമറിയുന്നു

വീണ്ടും കലങ്ങിമറിയുന്നു

തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്ന കാഴ്ചയാണിപ്പോള്‍. നേരത്തെ ജയലളിത മരിച്ചതിന് ശേഷവും സമാനമായ കളികള്‍ ശശികല നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് അന്ന് പ്രതിസന്ധി അയഞ്ഞത്.

പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ട്

പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ട്

19 എംഎല്‍എമാരാണ് പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ഇതില്‍ 16 പേരെ പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ടിലേക്ക മാറ്റിയെന്നാണ് അറിയുന്നത്.

ദിനകരന്‍ പണി തുടങ്ങി

ദിനകരന്‍ പണി തുടങ്ങി

കൂടുതല്‍ എംഎല്‍എമാരെ ചാക്കിടാന്‍ ദിനകരന്‍ പണി തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന കാഴ്ചയാണിപ്പോള്‍. പളനിസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.

ആദ്യം പാര്‍ട്ടിക്കാണ് മുന്‍തൂക്കം

ആദ്യം പാര്‍ട്ടിക്കാണ് മുന്‍തൂക്കം

ആദ്യം പാര്‍ട്ടിക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് ശശികല പക്ഷം ചേര്‍ന്ന എംഎല്‍എമാര്‍ പറയുന്നു. സര്‍ക്കാര്‍ വീഴുന്നതും അല്ലാത്തതും തങ്ങളുടെ വിഷയമല്ലെന്ന് ശശികല പക്ഷത്തെ പ്രമുഖനായ പി വെട്രിവേല്‍ പറഞ്ഞു.

234 അംഗ സഭ

234 അംഗ സഭ

234 അംഗ സഭയാണ് തമിഴ്‌നാടിന്റെത്. ഇതില്‍ ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗര്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കി 233 അംഗങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്.

117 അംഗങ്ങളുടെ പിന്തുണ വേണം

117 അംഗങ്ങളുടെ പിന്തുണ വേണം

ഇതില്‍ 134 അംഗങ്ങളാണ് എഐഎഡിഎംകെയ്ക്കുള്ളത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 117 അംഗങ്ങളുടെ പിന്തുണ വേണം. 19 പേര്‍ പിന്തുണ പിന്‍വലിച്ചാല്‍ 115 പേരുടെ പിന്തുണയേ സര്‍ക്കാരിന് ഉണ്ടാകൂ.

ന്യൂനപക്ഷമാണ് പളനിസ്വാമി

ന്യൂനപക്ഷമാണ് പളനിസ്വാമി

മുഖ്യമന്ത്രിക്കെതിരേ ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ സര്‍ക്കാര്‍ നിലംപൊത്തും. കാരണം നിലവില്‍ ന്യൂനപക്ഷമാണ് പളനിസ്വാമി സര്‍ക്കാര്‍.

 ശശികലയോട് കളിച്ചാല്‍

ശശികലയോട് കളിച്ചാല്‍

കടുത്ത പ്രതിസന്ധിയാണ് പളനിസ്വാമി സര്‍ക്കാര്‍ നേരിടുന്നത്. പാര്‍ട്ടിയിലെ പ്രബലരായ ഇരുവിഭാഗം ലയിച്ചതിന് പിന്നാലെയാണ് ശശികല പക്ഷം സര്‍ക്കാരിന് പണികൊടുത്തത്.

സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി

സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി

സര്‍ക്കാര്‍ ന്യൂനപക്ഷമായ പശ്ചാത്തലത്തില്‍ നിയമസഭ ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ഡിഎംകെയുടെ നേതാവ് എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. ശശികല പക്ഷത്തെ 19 എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ രാജി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

അഴിമതി സര്‍ക്കാര്‍

അഴിമതി സര്‍ക്കാര്‍

അഴിമതി ആരോപണം ഉന്നയിച്ചാണ് അവര്‍ പിന്തുണ തുടരില്ലെന്ന് അറിയിച്ചിട്ടുള്ളത്. എംഎല്‍എ സ്ഥാനമോ പാര്‍ട്ടി പദവികളോ ഇവര്‍ രാജി വച്ചിട്ടില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ മറിച്ചിടുമെന്ന് സമ്മര്‍ദ്ദമുണ്ടാക്കുകയാണ് ലക്ഷ്യം.

25 പേരുണ്ടെന്ന് ദിനകരന്‍

25 പേരുണ്ടെന്ന് ദിനകരന്‍

തനിക്കൊപ്പം 25 എംഎല്‍എമാരുണ്ടെന്നാണ് ദിനകരന്‍ പറയുന്നത്. ശശികല പക്ഷം വീണ്ടും ശക്തിയാര്‍ജിക്കാനുള്ള നീക്കം നടത്തുന്നുമുണ്ട്. കോടികള്‍ നല്‍കി എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച ചരിത്രമുള്ളവരാണ് ശശികലയും കൂട്ടരും.

English summary
MLAs who Supporting Sasikala going to hide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X