കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ നിന്ന് 1935 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തി

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളില്‍ നിന്ന് 1935 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയച്ചത്.

വ്യോമസേനയുടെ സിഫ130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് അടക്കമുള്ള വിമാനങ്ങളിലാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. ഏപ്രില്‍ 25 മുതല്‍ ഇതുവരെ രക്ഷപ്പെടുത്തിയവരുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്.

iaf-pilots-battle-hostile-weather-ndrf-uavs-to-hit-nepal3.jp

എന്നാല്‍ നേപ്പാളിലെ സ്ഥിതിവിശേഷം അതീവ ഗൗരവകരമാണെന്ന് പ്രതിരോധ സെക്രട്ടറി ശിശാന്തു ഖര്‍ അറിയിച്ചു.പരിശീലനം ലഭിച്ച 1000 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ കൂടി നേപ്പാളിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നേപ്പാളില്‍നിന്ന് ജനങ്ങളെ ബസുകളില്‍ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമവും ഇന്ത്യ നടക്കുന്നുണ്ട്.

English summary
A total of 1935 Indians have been evacuated so far from Nepal while several others are still stranded. Ministry of External Affairs spokesperson Vikas Swarup confirmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X