കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടനം: സഞ്ജയ് ദത്തിന് ആഘോഷം, യാക്കൂബ് മേമന് തൂക്കുകയര്‍!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ചെയ്ത തെറ്റിന്റെ കാഠിന്യം രണ്ട് തരത്തില്‍ ആയിരിക്കാം. എന്നാലും മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളാണ് സഞ്ജയ് ദത്തും യാക്കൂബ് മേമനും. രണ്ടുപേര്‍ക്കും തമ്മില്‍ മറ്റ് സാമ്യങ്ങളൊന്നും കാണില്ല. വൈരുദ്ധ്യങ്ങള്‍ ഒരുപാട് ഉണ്ട് താനും. ഒരാള്‍ തലങ്ങും വിലങ്ങും പരോളുകള്‍ വാങ്ങി അകത്തും പുറത്തുമായി കഴിയുന്നു മറ്റേയാള്‍ മുന്നില്‍ എല്ലാ വാതിലുകളും അടഞ്ഞ് തൂക്കുകയറിലേക്ക് നടന്നു.

ഈ വര്‍ഷം ഇരുവരുടെയും പിറന്നാളുകള്‍ എങ്ങനെയായിരുന്നു എന്ന് കൂടി നോക്കാം. ഇന്നലെ, ജൂലായ് 29 ന് ആയിരുന്നു സഞ്ജയ് ദത്തിന്റെ പിറന്നാള്‍. ജയിലില്‍ വെച്ച് ദത്ത് അത് ആഘോഷിക്കുകയും ചെയ്തു. 24 മണിക്കൂര്‍ കഴിഞ്ഞില്ല, അതേ കേസിലെ മറ്റൊരു പ്രതിയായ യാക്കൂബ് മേമന്‍ വധശിക്ഷയ്ക്ക് വിധേയനായി. യാക്കൂബ് മേമന്റെ പിറന്നാളായിരുന്നു ഇന്ന് (ജൂലൈ 30).

ജനനത്തീയതികള്‍ ഇങ്ങനെ

ജനനത്തീയതികള്‍ ഇങ്ങനെ

സഞ്ജയ് ദത്ത് 1959 ജൂലൈ 29ന് ജനിച്ചു. 1962 ജൂലൈ 30 നായിരുന്നു യാക്കൂബ് മേമന്റെ ജനനം. ഒരേ കേസില്‍ പെട്ട ഒരാള്‍ പിറന്നാള്‍ ആഘോഷിച്ചതിന്റെ പിറ്റേന്ന് മറ്റെയാള്‍ തൂക്കിലേറ്റപ്പെട്ടത്, അതും പിറന്നാള്‍ ദിനത്തില്‍ ആകസ്മികതയായിരിക്കാം.

ദത്തിന്റെ ആഘോഷം ഇങ്ങനെ

ദത്തിന്റെ ആഘോഷം ഇങ്ങനെ

പിറന്നാള്‍ കേക്കുമായി ഭാര്യ മാന്യത മക്കളെയും കൂട്ടിയാണ് സഞ്ജയ് ദത്തിനെ കാണാനെത്തിയത്. പുനെയിലെ യേര്‍വാഡ ജയിലിലാണ് ദത്ത് ഇപ്പോള്‍

ഫ്രീലാന്‍സ് തടവുകാരന്‍

ഫ്രീലാന്‍സ് തടവുകാരന്‍

ഫ്രീലാന്‍സ് തടവുകാരന്‍ എന്ന് സഞ്ജയ് ദത്തിനെ വിളിച്ചാല്‍ തെറ്റ് പറയാനില്ല. ഇഷ്ടം പോലെ പരോളുകള്‍. അത് വേണമെങ്കില്‍ നീട്ടിയെടുക്കുകയും ചെയ്യാം. മറ്റേത് ജയില്‍പ്പുള്ളിക്ക് കിട്ടും ഈ സൗകര്യങ്ങള്‍

 മാസത്തില്‍ ഒരുതവണ കാണാം

മാസത്തില്‍ ഒരുതവണ കാണാം

കുടുംബാംഗങ്ങള്‍ക്ക് മാസത്തില്‍ ഒരു തവണ ജയിലില്‍ എത്തി സഞ്ജയ് ദത്തിനെ കാണാം. അങ്ങനെയാണ് ഭാര്യ മാന്യത മക്കളെയും കൂട്ടി ദത്തിന് സര്‍പ്രൈസ് നല്‍കിയത്.

കുറ്റവും ശിക്ഷയും

കുറ്റവും ശിക്ഷയും

1993 ലെ മുംബൈ സ്സ്‌ഫോടനക്കേസിനോടനുബന്ധിച്ച് തീവ്രവാദ ബന്ധം ആരോപിച്ചും ആയുധം കൈവശം വെക്കുന്നതിന് കുറ്റം ചുമത്തിയുമാണ് സഞ്ജയ് ദത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 6 വര്‍ഷം തടവാണ് ശിക്ഷ

യാക്കൂബ് മേമനും പിറന്നാളായിരുന്നു

യാക്കൂബ് മേമനും പിറന്നാളായിരുന്നു

വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ജൂലൈ 30 യാക്കൂബ് മേമന്റെ പിറന്നാള്‍ ദിനമായിരുന്നു. നാഗ്പൂരിലെ ജയിലിന് പുറത്ത് കാത്തിരുന്ന കുടുംബാംഗങ്ങള്‍ക്ക് കിട്ടിയത് മേമന്റെ മൃതദേഹമാണ്.

മേമന്‍ ആസൂത്രകന്‍

മേമന്‍ ആസൂത്രകന്‍

യാക്കൂബ് മേമനും സഞ്ജയ് ദത്തും ഉള്‍പ്പെടെ 189 പേര്‍ക്കെതിരെയാണ് മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 26 പേരെ ടാഡ കോടതി കുറ്റവിമുക്തരാക്കി. 12 പേരെ വധശിക്ഷയ്ക്കും 20 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇതില്‍ 10 പേരുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി കുറച്ചു.

English summary
Sanjay Dutt turned 56 on Wednesday, July 29. The Bollywood actor celebrated his birthday in Yerwada Jail in Pune. While his fellow inmates arranged for a special party, his wife Manyata arranged for a surprise visit to the jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X