കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടനക്കേസ് പ്രതി മുസ്തഫ ദോസ്സ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം

Google Oneindia Malayalam News

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി മുസ്തഫ ദോസ്സ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച ഉച്ചക്ക് 2.30 തോടു കൂടിയായിരുന്നു അന്ത്യം.കടുത്ത പനിയും നെഞ്ചു വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈയിലെ ജെജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ മൂന്നു മണി മുതല്‍ മുസ്തഫ ദോസ്സ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു.

വിചാരണവേളയില്‍ തന്നെ താനൊരു ഹൃദ്രോഗിയാണെന്നും ബൈപാസ് സര്‍ജറി ആവശ്യമാണെന്നും മുസ്തഫ ദോസ്സ കോടതിക്കു മുന്‍പാകെ അറിയിച്ചിരുന്നു.പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ദോസ്സയുടെ ശാരീരികാവസ്ഥയെ ബാധിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്ത്യൻ സൈന്യത്തിലെ റേപ്പിസ്റ്റുകള്‍ക്കെതിരെ പോരാടണം: സ്വകാര്യഭാഗങ്ങള്‍ മുറിച്ചെടുക്കണമെന്ന് അസംഖാൻ ഇന്ത്യൻ സൈന്യത്തിലെ റേപ്പിസ്റ്റുകള്‍ക്കെതിരെ പോരാടണം: സ്വകാര്യഭാഗങ്ങള്‍ മുറിച്ചെടുക്കണമെന്ന് അസംഖാൻ

 mumbaiissuedossa

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ മറ്റ് ആറു പേര്‍ക്കൊപ്പം മുസ്തഫ ദോസ്സയും കുറ്റക്കാരനാണെന്ന് മുംബെയിലെ പ്രത്യേക ടാഡ കോടതി വിധിച്ചിരുന്നു.സ്ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇതിനു പുറമേ, ക്രിമിനല്‍ ഗൂഢാലോചന, സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ഉണ്ട്. 1993 മാര്‍ച്ച് 12 ന് നടന്ന മുംബൈ സ്ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
1993 Mumbai blasts convict Mustafa Dossa dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X