കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍: ഇന്ത്യന്‍ പ്രവാസികള്‍ക്ക് വധശിക്ഷ!!! റിപ്പോര്‍ട്ട് തേടി വിദേശകാര്യമന്ത്രി

റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ട്വീറ്റിലാണ് സുഷമാ സ്വരാജ് വ്യക്തമാക്കിയത്

Google Oneindia Malayalam News

ദില്ലി: ഖത്തറില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വധശിക്ഷ വിധിച്ച സംഭവത്തില്‍ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ട്വീറ്റിലാണ് സുഷമാ സ്വരാജ് വ്യക്തമാക്കിയത്.

ഖത്തര്‍ സുപ്രീം കോടതി വധശിക്ഷ വിധിച്ച അളഗപ്പ സുബ്രഹ്മണ്യം, ചെല്ലാദുരൈ പെരുമാള്‍ എന്നിവരുടെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബലാചന്ദര്‍ കനഗാരയുടെ നീക്കത്തെ തുടര്‍ന്നാണ് സുഷമാ സ്വരാജിന്റെ ഇടപെടല്‍.

 പ്രധാനമന്ത്രിയ്ക്ക് കത്ത്

പ്രധാനമന്ത്രിയ്ക്ക് കത്ത്

തമിഴ്‌നാട്ടിലെ നങ്കുനേരി നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ എച്ച് വസന്തകുമാര്‍ വിഷയത്തില്‍ ഇടപെട്ട് രണ്ട് ഇന്ത്യയ്ക്കാരുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിനും കത്ത് നല്‍കിയിരുന്നു.

പ്രതിഷേധത്തിനൊരുങ്ങി

പ്രതിഷേധത്തിനൊരുങ്ങി

ഖത്തര്‍ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച രണ്ട് ഇന്ത്യയ്ക്കാരെ സുരക്ഷിതരായി ഇന്ത്യയിലെത്തിച്ചില്ലെങ്കില്‍ ദില്ലിയിലെ ഖത്തര്‍ എംബസിയ്ക്ക് മുമ്പിലും മുംബൈയിലെ ഖത്തര്‍ കോണ്‍സുലേറ്റിന് മുമ്പിലും അനിശ്ചിതകാല പ്രതിഷേധത്തിന് തുടക്കം കുറിയ്ക്കുമെന്നും പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും അയച്ച കത്തില്‍ എംഎല്‍എ വ്യക്തമാക്കുന്നു.

ഭരണാധികാരിയുമായി ചര്‍ച്ച

ഭരണാധികാരിയുമായി ചര്‍ച്ച

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഖത്തറിലെ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് പ്രവാസികളെ രക്ഷിക്കുന്നതിനായി ഖത്തര്‍ ഭരണാധികാരിയുമായി സംസാരിക്കമെന്നും പ്രധാനമന്ത്രിയ്ക്കും വിദേശകാര്യമന്ത്രിയ്ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

നിയമ സഹായം

നിയമ സഹായം

കേസില്‍ അകപ്പെട്ട് ഖത്തറിലെ ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കുള്ള നിയമസഹായം ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് നല്‍കിവന്നരുന്നത്.

English summary
External Affairs Minister Sushma Swaraj on Satuday sought a report from the Indian envoy in Qatar on the two Indians who were awarded death penalty by a court in the Gulf country. "I have asked for a report from Indian Ambassador in Qatar," Swaraj tweeted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X