കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ ആക്രമണം; രണ്ട് ഭീകരരെ വധിച്ചു, പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ !!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയില്‍ സേനയുമായുണ്ടായ വെടിവെയ്പിലാണ് കൊല്ലപ്പെട്ടത്. പദ്ഗംപോറയില്‍ വച്ച് മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ നിറയൊറിയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് തിരിച്ചടിച്ചത്. ഇതോടെ പ്രദേശം സൈന്യത്തിന്റെ സുരക്ഷാ വലയത്തിലാണ്.

എസ്എല്‍ആറും എകെ 47 തോക്കുകളുമാണ് കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തത്. പുല്‍വാമ, അവന്തിപുര എന്നിവിടങ്ങളിലെ സീനിയര്‍ സൂപ്രണ്ടുമാരായ റഹീസ് അഹമ്മദ്, സാഹിദ് മാലിക്ക്, ജില്ലാ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ചന്ദന്‍ കൊഹ് ലി എന്നിവര്‍ സഞ്ചരിച്ച വാഹനം കാറിലെത്തിയ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. പോലീസ് നല്‍കിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

army

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രണ്ട് ഭീകരരില്‍ ഒരാള്‍ തോക്കുമായി കടന്നുകളഞ്ഞതിന് പിന്നാലെയാണ് പോലീസ് വാഹനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. ഇവരില്‍ ഒരാളെ പോലീസ് പിടികൂടിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം എകെ47 തോക്കുമായി ഭീകരന്‍ കടന്നുകളയുകായിരുന്നു. സംഭവത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനാണെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

English summary
59Shares Facebook Twitter Google PlusBy: Express Web Desk | Updated: March 26, 2017 5:04 pmKashmir, terrorists killed, pulwamaOne SLR and one AK-47 were recovered from the slain terrorists.At least two terrorists were killed in an encounter with Jammu & Kashmir police at Padgampora in Pulwama area on Sunday. The terrorists first attacked the police search party and were later killed in retaliatory firing. The area has been cordoned off.One SLR and one AK-47 were recovered from the slain terrorists.The incident happened at Padgampora when a cavalcade of senior superintendents of police of Pulwama and Awantipora Raees Ahmed and Zahid Malik was going along with the district’s Additional Superintendent of Police Chandan Kohli.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X