കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് വെള്ളപ്പൊക്ക ഭീതിയില്‍: മാറ്റിപ്പാര്‍പ്പിച്ചത് 25,000 പേരെ

ശക്തമായ മഴ ജൂലൈ 29 വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.

Google Oneindia Malayalam News

ദീസ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗുജറാത്തില്‍ 25,000 പേരെ ഒഴിപ്പിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് ഗുജറാത്തിലെ നിരവധി ജില്ലകളില്‍ നിന്നുള്ളവരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയും ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. ജനങ്ങളെ സുരക്ഷിത പ്രദേശങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനായി വ്യോമസേനയും രക്ഷാ പ്രവര്‍ത്തനത്തിന് മുന്‍പന്തിയിലുണ്ട്. ശക്തമായ മഴ ജൂലൈ 29 വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.

ശക്തമായ മഴയെത്തുടര്‍ന്ന് ഗുജറാത്ത് വഴി കടന്നുപോകുന്ന 20 ഹൈവേകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍ വേ ട്രാക്കില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് മെഹസനയില്‍ നിന്ന് അഹമ്മദാബാദിലേയ്ക്കുള്ള രാജധാനി എക്സ്പ്രസ് തിരിച്ചുവിട്ടു. ബനസ്കാന്ത, സബര്‍കാന്ത, ആനന്ദ്, വല്‍സദ് ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം ഏറെ ബാധിച്ചിട്ടുള്ളത്. ബനസ്കാന്തയയില്‍ നിന്ന് മാത്രം 11,000 ഓളം പേരെയാണ് ഒഴിപ്പിച്ചിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് താല്‍ക്കാലിക ആശ്വാസമെന്ന തരത്തില്‍ ഭക്ഷണ പൊതികളും വിതരണം ചെയ്തുവരുന്നുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് സബര്‍മതി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് നോര്‍ത്ത് ഗുജറാത്തിലും സൗരാഷ്ട്രയിലും വെള്ളപ്പൊക്കമുണ്ടാകുന്നത്.

 kshmirarmy-25-

സൗത്ത് രാജസ്ഥാനിലുണ്ടായ മഴയെത്തുടര്‍ന്ന് രാജസ്ഥാനിലെ ധന്തിവാഡ, സിപു, ധരോയ്, ഡാമുകളും മഴയെത്തുടര്‍ന്ന് കരകവിഞ്ഞൊഴുകുന്നുണ്ട്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയിലായിട്ടുണ്ട്. അഹമ്മദാബാദിനും ദില്ലിയ്ക്കും ഇടയിലുള്ള എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും ഇതോടെ നിര്‍ത്തിവച്ചിട്ടുണ്ട്. ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ മുഖ്യമന്ത്രി വിജയ് രൂപാനി ഉള്‍പ്പെട്ട സംഘം ഏരിയല്‍ സര്‍വേ നടത്തിവരികയാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സംസ്ഥാനത്ത് പലയിടങ്ങളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിനിടെ ഇരട്ടക്കുട്ടികളെയും അമ്മയേയും വ്യോമസേന രക്ഷപ്പെടുത്തിയിരുന്നു. ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു സംഭവം. വ്യോമസേനയുടെ ചേതക് ഹെലികോപ്റ്ററാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാനമത്ര ഗ്രാമത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തിയിട്ടുള്ളത്.

English summary
Around 25,000 people have been evacuated to safety across Gujarat after several districts in the north and central parts of the state were flooded following heavy rains. A high alert has been sounded as more than 20 highways of the state got submerged. Waterlogging on tracks forced the Delhi-bound Rajdhani Express to return to Ahmedabad from Mehsana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X