കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂടല്‍മഞ്ഞ് മനുഷ്യരുടെ ജീവനെടുക്കുന്നു, 25വാഹനങ്ങള്‍ കൂട്ടിയിടിച്ചു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഹരിയാനയില്‍ വര്‍ദ്ധിച്ചുവരുന്ന മൂടല്‍മഞ്ഞ് ജനങ്ങളുടെ ജീവനെടുക്കുന്നു. കനത്ത മൂടല്‍ മഞ്ഞ് കാരണം ഒട്ടേറെ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലി-അമ്പല നാഷണല്‍ ഹൈവേയില്‍ 25ഓളം വാഹനങ്ങളാണ് ഒരു ദിവസം കൂട്ടിയിടിച്ചത്. മൂടല്‍ മഞ്ഞ് കാരണം കാഴ്ച മറഞ്ഞതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

അപകടത്തില്‍ അഞ്ച് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ആദ്യം ഒരു ട്രക്ക് അപകടത്തില്‍പ്പെട്ട് റോഡില്‍ കുടുങ്ങുകയായിരുന്നു. ഇതാണ് പിന്നീടുണ്ടായ അപകടങ്ങള്‍ക്ക് കാരണമായത്. ഇതിനു പിന്നാലെ വന്ന ഓരോ വാഹനങ്ങളും നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.

patiala

ദേശീയ പാതയില്‍ പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ ഒരു കാറില്‍ യാത്ര ചെയ്തിരുന്നവരാണ്. ഒട്ടേറെ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായി ഹൈവേ പെട്രോള്‍ അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം യമുന എക്‌സ്പ്രസ് ഹൈവേയില്‍ 60 കാറുകളാണ് കനത്ത മൂടല്‍ മഞ്ഞ് കാരണം അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞ് ഇനിയും തുടരാമെന്ന് അധികൃതര്‍ പറയുന്നു. അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷ കര്‍ശനമാക്കണമെന്ന് നിര്‍ദ്ദേശവും ഉയരുന്നുണ്ട്.

English summary
Five persons, including four of a family, were killed and 15 injured when 25 vehicles collided with each other today on Delhi-Ambala National Highway-1 in Karnal district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X