കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ മകന്‍ വെടിവെച്ച് വീഴ്ത്തി

  • By ഭദ്ര
Google Oneindia Malayalam News

കാണ്‍പൂര്‍: ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ 25 കാരന്‍ വെടിവെച്ച് വീഴ്ത്തി. ഉത്തര്‍പ്രദേശിലെ ഫറൂക്കാബാദില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. നിരന്തരമായി തന്നെ ഭര്‍തൃപിതാവ് ശല്യപ്പെടുത്തുന്നു എന്ന് യുവതി പരാതിപ്പെടാറുണ്ട്.

രതിറാമിനെയാണ്(50) മകന്‍ അമിത് നാടന്‍ തോക്കുപയോഗിച്ച് വെടിവെച്ചത്. ശനിയാഴ്ച രാത്രി വീട്ടില്‍ വച്ച് മകന്‍ കാണാതെ മരുമകളെ ഇയാള്‍ കയറിപിടിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. വീടില്‍ തന്നെയുണ്ടായിരുന്ന അമിത് ഭാര്യയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്.

 gun

വീട്ടിലുണ്ടായിരുന്ന നാടന്‍ തോക്കുപയോഗിച്ചാണ് പിതാവിനെ വെടിവെച്ചത്. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ പോയി കീഴടങ്ങുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്നാണ് ഇയാളെ ഹെല്‍ത്ത് ക്ലിനിക്കില്‍ എത്തിച്ചത്. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

അമിതിന്റെ ഇളയ സഹോദരന്‍ അനൂജ് നല്‍കിയ പരാതിയെ തുടര്‍ന്ന് പിതാവിന് നേരെയുള്ള വധശ്രമത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. നിയമ വിരുദ്ധമായി തോക്ക് ഉപയോഗിച്ചതിന് അമിതിന് നേരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടര്‍ന്ന് വരികയാണ്.

English summary
A youth from Farrukhabad district allegedly shot at and critically injured his father on Saturday night for making sexual advances towards his wife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X