കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരിമാരുടെ വിവാഹത്തിന് സാന്പത്തിക സഹായം തേടിയ അധ്യാപകന് മോദിയുടെ സഹായം

  • By Meera Balan
Google Oneindia Malayalam News

അലഹബാദ്: സഹോദരിമാരെ വിവാഹം കഴിപ്പിയ്ക്കാന്‍ പണമില്ലെന്ന് കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് കത്തെഴുതിയ അധ്യാപകന് സാമ്പത്തിക സഹായം. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സഹായം തേടിയ ഉത്തര്‍പ്രദേശുകാരനായ യുവാവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സാമ്പത്തിക സഹായം നല്‍കിയത്. മോദി അമ്പതിനായിരം രൂപയുടെ ചെക്ക് തനിയ്ക്ക് അയച്ച് തന്നതായി യുവാവ് പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും 50000 രൂപയുടെ ചെക്ക് തനിയ്ക്ക് ലഭിച്ചതായി മഞ്ജിത്ത് (25) പറയുന്നു. പാരലല്‍ കോളെജ് അധ്യാപകനായ മഞ്ജിത് തന്റെ രണ്ട് സഹോദരിമാരുടെ വിവാഹത്തിന് വേണ്ടിയാണ് പ്രധാനമന്ത്രിയോടെ സഹായം തേടിയത്. ചെക്കിനൊപ്പം തന്നെ രണ്ട് യുവതികള്‍ക്കും വിവാഹാശംകള്‍ നേര്‍ന്നുള്ള കത്തും മോദി ഒപ്പം ചേര്‍ത്തിരുന്നു.

ജത്പുര സ്വദേശിയാണ് മഞ്ജിത്ത്. പ്രതിമാസം 2200 രൂപയാണ് ഇയാള്‍ക്ക് പാരലല്‍ കൊളെജില്‍ നിന്നും വേതനം ലഭിയ്ക്കുന്നത്. ഈ തുകയില്‍ നിന്നും രണ്ട് സഹോദരിമാരെ വിവാഹം കഴിപ്പിയ്ക്കാനുള്ള വക കണ്ടെത്താന്‍ തനിയ്ക്ക് കഴിയുന്നില്ലെന്ന് കാട്ടിയാണ് യുവാവ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്.

Modi

മൂന്നരലക്ഷത്തിലധികം രൂപയാണ് രണ്ട് വിവാഹങ്ങള്‍ക്കായി ചെലവ് പ്രതീക്ഷിയ്ക്കുന്നതെന്നും മഞ്ജിത്ത് പറയുന്നു. 50000 രൂപ വളരെ ചെറിയ തുകയാണെന്നും താന്‍ തൃപ്തനല്ലെന്നും മഞ്ജിത്ത് പറയുന്നു. അതേ സമയം പണം അയച്ച മോദിയുടെ നല്ലമനസിനെ താന്‍ അഭിനന്ദിയ്ക്കുന്നുവെന്നും മഞ്ജിത്ത്.

English summary
25-Year-Old Teacher in Uttar Pradesh Gets Financial Aid From PM Modi's Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X