കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങിയ കപ്പലിൽ നിന്ന് 27 യാത്രക്കാരെ രക്ഷിച്ചു: കർണ്ണാടക തീരം ഭീതിയില്‍!! തീരദേശ സേന തുണയായി

മംഗളൂരുവിനടുത്ത ഉള്ളാളിന് സമീപത്ത് ഞായറാഴ്ച പുലർച്ചെ 5.30ഓടെയാണ് 27 പേരെ രക്ഷിച്ചത്

Google Oneindia Malayalam News

മംഗളൂരു: കടലിൽ അകപ്പെട്ട കപ്പലിൽ നിന്ന് 27 പേരെ തീരദേശ സേന രക്ഷിച്ചു. അറബിക്കടലില്‍ കര്‍ണ്ണാടകയിലെ മംഗളൂരുവിനടുത്ത ഉള്ളാളിന് സമീപത്ത് ഞായറാഴ്ച പുലർച്ചെ 5.30ഓടെയാണ് ഇവരെ രക്ഷിച്ചത്. നാല് പേരെ ശനിയാഴ്ച തന്നെ തീരദേശസേനയെത്തി രക്ഷപ്പെടുത്തിയിരുന്നു. മംഗളൂരു ഓൾഡ് എയർപോർട്ടില്‍ നിന്ന് നാല് കിലോമീറ്റര്‍ ദക്ഷിണ ദിശയിൽ ഡ്രെഡ്ഗർ ഇബിസ് എന്ന കപ്പലാണ് ശനിയാഴ്ച വൈകിട്ടോടെ അപകടത്തിൽപ്പെട്ടത്.

ന്യൂ മംഗളൂരു വിമാനത്താവളത്തിൽ നിന്ന് കർണ്ണാടക തീരദേശ സേനയ്ക്ക് ഫോണിൽ വിവരം ലഭിച്ചതോടെയാണ് തീരദേശ സേന രക്ഷാപ്രവർത്തനം ആരംഭിച്ചത്. തീരദേശ സേനയുടെ അമർത്യ എന്ന കപ്പലാണ് കടലിൽ കുടുങ്ങിയവരെ രക്ഷിക്കാനെത്തിയത്. വൈകിട്ട് 6.40ഓടെ ഡൈവിംഗ് ഉദ്യോഗസ്ഥനുമായി അമര്‍ത്യ കപ്പലിന് സമീപത്ത് എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം നാല് പേരെ രക്ഷിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

cg

ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷാ പ്രവര്‍ത്തനം നിർത്തിവയ്ക്കുകയായിരുന്നു. തീരദേശസേനയുടെ ഹോവർക്രാഫ്റ്റ് എസിവി എച്ച് - 196നെ ഇബിസിന് സമീപത്ത് നാവിക സേന വിന്യസിച്ചിരുന്നു.

English summary
The Indian Coast Guard has rescued 27 personnel off a flooded barge in the Arabian Sea of Ullal near Mangaluru in Karnataka. While four of them were rescued yesterday, the rest were saved from danger around 5.30 this morning. The vessel, Dredger Ibis, was reported to be in distress on Saturday at 8pm about four kilometres south of the Mangaluru Old Port.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X