കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 മാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ നിന്നും നീക്കം ചെയ്തത് 29 സ്റ്റേപ്ലര്‍ പിന്നുകള്‍

  • By Mithra Nair
Google Oneindia Malayalam News

ഗാങ്‌ടോക്: 10 മാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ 29 സ്റ്റേപ്ലര്‍ പിന്നുകള്‍ നീക്കം ചെയ്തു. സിക്കിമിലാണ് പത്തുമാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയത്.

സെന്‍ട്രല്‍ റഫറല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെയാണ് പിന്നുകള്‍ പുറത്തെടുത്തത്. ഇ.എന്‍.ടി വിഭാഗം തലവന്‍ പ്രൊഫ. സുവമോയ് ചക്രബര്‍ത്തിയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

women-die-477.jpg -Properties

കുഞ്ഞ് അബദ്ധത്തില്‍ പിന്നുകള്‍ വായിലിട്ടതാണെന്നും കുഞ്ഞിന്റെ ബന്ധുക്കള്‍ പിന്നെടുക്കാന്‍ ശ്രമിച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും ഡോക്ടര്‍ പറഞ്ഞു.

ഇ.എന്‍.ടി ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ടീം അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പിന്നുകള്‍ പുറത്തെടുത്തത്. കുഞ്ഞ് ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു വെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

English summary
Stapler pins stuck inside the mouth of a 10-month-old baby was successfully removed through an operation at the Central Referral Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X