കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്കിലെത്തിയ മൂന്ന് പേര്‍ 10ാം ക്ലാസുകാരിയുടെ ദുപ്പട്ടയില്‍ പിടിച്ച് 50 മീറ്ററോളം വലിച്ചിഴച്ചു

പത്താം ക്ലാസുകാരിയുടെ ദുപ്പട്ടയില്‍ ബൈക്ക് യാത്രക്കാരായ ചെറുപ്പകാര്‍ പിടിച്ച് വലിച്ചു, തലയിടിച്ച് റോഡില്‍ വീണ പെണ്‍കുട്ടി മരിച്ചു. ബീഹാറിലെ കൈമൂര്‍ ജില്ലിയില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്.

  • By ഭദ്ര
Google Oneindia Malayalam News

കൈമൂര്‍: പത്താം ക്ലാസുകാരിയുടെ ദുപ്പട്ടയില്‍ ബൈക്ക് യാത്രക്കാരായ ചെറുപ്പകാര്‍ പിടിച്ച് വലിച്ചു, തലയിടിച്ച് റോഡില്‍ വീണ പെണ്‍കുട്ടി മരിച്ചു. ബീഹാറിലെ കൈമൂര്‍ ജില്ലിയില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്.

മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. ബൈക്കിലെത്തിയ മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ ദുപ്പട്ടിയില്‍ പിടിച്ച് 50 മീറ്ററോളം വലിച്ചിഴച്ചു. തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ പെണ്‍കുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

 dead-body

കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടികൂടുന്നത്. ആളുകള്‍ എത്തിയതോടെ ചെറുപ്പക്കാര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കി. കൃഷ്ണ കുമാര്‍ ഗോന്ദ് എന്ന ചെറുപ്പക്കാരന്റെ പേരിലും രണ്ട് സുഹൃത്തുക്കളുടെ പേരിലുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതുവരെ പ്രതികളെ പോലീസ് പിടികൂടിയിട്ടില്ല. അന്വേഷണം തുടരുകയാണ്.

English summary
Three motorcycle-borne men dragged a class 10 student by her dupatta and crushed her to death in Bihar’s Kaimur district on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X