കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീർ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു, കൊല്ലപ്പെട്ടത് ലഷ്കർ ഇ ത്വയ്ബ ഭീകരര്‍!

ജനവാസപ്രദേശത്തെ വീട്ടില്‍ ഒളിഞ്ഞിരുന്ന ഭീകരരെയാണ് വധിച്ചതെന്ന്

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ദക്ഷിണ കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ആറ് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ ഭീകരരെ വധിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് കാകപുരയിൽ ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചിട്ടുള്ളത്.

പ്രദേശത്തെ മൂന്ന് യുവാക്കൾ ലഷ്കർ ഇ ത്വയ്ബയില്‍ ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന ഇന്‍റലിജൻസ് വിവരത്തെ തുടര്‍ന്നാണ് സൈന്യം പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. ഇതോടെ ജനനിബിഡ പ്രദേശത്തെ വീട്ടില്‍ ഒളിഞ്ഞിരുന്ന ഭീകരരെയാണ് വധിച്ചതെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ പുൽവാമയിൽ അടുത്തിടെ വിജയകരമായി പൂർത്തിയാക്കിയ ഭീകര വിരുദ്ധ ഓപ്പറേഷനിലാണ് മൂന്ന് ഭീകരരെ വധിച്ചിട്ടുള്ളത്.

army-jammu

‌എന്നാൽ വധിച്ച ഭീകരരുടെ വിവരങ്ങള്‍ സുരക്ഷാസേന വെളിപ്പെടുത്തിയിട്ടില്ല. ജൂൺ 17ന് ലഷ്കർ ത്വയ്ബ ഭീകരൻ ജുനൈദ് മറ്റൂവിനെ അനന്ത്നാഗ് ജില്ലയിലെ അർവിൻ ഗ്രാമത്തില്‍ വെച്ച് ആക്രമിക്കപ്പെട്ടതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ വിജയകരമായി പൂർത്തിയാക്കുന്ന രണ്ടാമത്തെ ഭീകരവിരുദ്ധ പോരാട്ടമാണിത്. കഴിഞ്ഞ ദിവസം കശ്മീരിലെ സോപൂരിലുണ്ടായ സൈനിക ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയും സൈന്യം വധിച്ചിരുന്നു.

English summary
Security forces today gunned down three Lashkar-e-Taiba terrorists in an encounter that lasted for over six hours in Pulwama district of South Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X