കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പൗരന്മാർ അറസ്റ്റിൽ: അറസ്റ്റിലായവരിൽ മലയാളിയും, പോലീസിൻറെ വെളിപ്പെടുത്തൽ ഞെട്ടിയ്ക്കുന്നത്

Google Oneindia Malayalam News

ബെംഗളൂരു: വ്യാജരേഖകളുമായി മൂന്ന് പാക് പൗരന്മാർ ഇന്ത്യയില്‍ അറസ്റ്റിൽ. വ്യാജരേഖകളുമായി താമസിച്ചിരുന്ന മൂന്ന് പേരെയും ബെംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ സഹായിച്ച ഒരു ഇന്ത്യക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് ആധാർ ഉൾപ്പെടെയുള്ള വ്യാജ തിരിച്ചറിയൽ രേഖകളാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവരിൽ സമീറ, ഖാഷിഫ് ഷംസുദ്ദീന്‍, കിരൺ ഗുലാം അലി എന്നിവര്‍ പാകിസ്താനികളും മലയാളിയാ യ മുഹമ്മദ് ഷിഹാബ എന്നയാൾ മലയാളിയുമാണ്.

അനധികൃതമായി പാക് പൗരന്മാർ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസെത്തി അപ്പാർട്ട്മെന്‍റ് പരിശോധിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയ്ത്തിലാണെന്നും ചട്ടം ലംഘിച്ചിട്ടില്ലെന്നുമായിരുന്നു അറസ്റ്റിലായവരുടെ വാദം. നാല് പേരും ഖത്തറിൽ വച്ചാണ് ആദ്യം കണ്ടുമുട്ടിയതെന്നും പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ഷിഹാബ പാക് പെൺകുട്ടിയായ കിരണുമായി പ്രണയത്തിലായെന്നും ബന്ധുക്കൾ വിവാഹത്തിന് സമ്മതിക്കാത്തതിനാൽ ബെംഗളൂരുവിൽ എത്തുകയായിരുന്നുവെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. വിവാഹത്തിന് സമ്മതിക്കാത്ത മറ്റൊരു ദമ്പതികളും ഇതോടെ വിവാഹം കഴിയ്ക്കുന്നതിനായി ഇന്ത്യയിലെത്തുകയായിരുന്നു പാകിസ്താനിൽ നിന്ന് നേപ്പാളിലെത്തിയ മൂന്നുപേരും കഴിഞ്ഞ വർഷമാണ് ഇന്ത്യൻ അതിർത്തി കടന്ന് ബെംഗളൂരുവിലെത്തിയത്.

bengaluru

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. കഴിഞ്ഞ കുറച്ചുമാസങ്ങൾക്കിടെ ഇവർ ഔദ്യോഗിക രേഖകളായ പാസ്പോർട്ട്, ആധാർ കാർഡ് എന്നിവ നേടുകയും ചെയ്തു. ഫോറിനേഴ്സ് ആക്ട് ഉൾപ്പെടെ വിവിധ നിയമങ്ങൾ ലംഘിച്ച പ്രതികൾക്കെതിരെ ഈ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായവർ പറയുന്ന കാര്യങ്ങള്‍ കേന്ദ്ര ഇന്‍റലിജൻസ് ഏജൻസികളായിരിക്കും പരിശോധിക്കുക.

English summary
Three Pakistani nationals including two women who were living in India under false identities were arrested in Bengaluru, the police said on Thursday. An Indian citizen has also been arrested for helping them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X