കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Shocking News:ഗോരഖ്പൂര്‍ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

Google Oneindia Malayalam News

ഗോരഖ്പൂര്‍(ഉത്തര്‍ പ്രദേശ്): പ്രാണവായു കിട്ടാതെ 30 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

കുടിശ്ശിക നല്‍കാന്‍ ബാക്കിയുള്ളതിനാല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിവച്ചതാണ് വന്‍ ദുരന്തത്തിന് വഴിവച്ചത്. മരിച്ചവരില്‍ ഭൂരിഭാഗം കുട്ടികളും എന്‍സഫലൈറ്റിസ് ബാധിതര്‍ ആയിരുന്നു.

Gorakhpur hospital

ഓഗസ്റ്റ് 10, വ്യാഴാഴ്ച രാത്രിയില്‍ 20 കുട്ടികള്‍ ഇത്തരത്തില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. തുടര്‍ന്ന് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തിയെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച വീണ്ടും ഓക്‌സിജന്‍ വിതരണം നിലച്ചു. തുടര്‍ന്നാണ് 10 കുട്ടികള്‍ കൂടി മരിച്ചത്.

Gorakhpur hospital1

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലം ആണ് ഗോരഖ്പൂര്‍. രണ്ട് ദിവസം മുമ്പ് ആദിത്യനാഥ് ഈ ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

English summary
Thirty people died in two days at a hospital in Uttar Pradesh’s Gorapkhpur, district magistrate Rajeev Rautela said on Friday. The deaths allegedly occurred after disruption of liquid oxygen over a payment dispute.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X