കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ എയ്ഡ്‌സ് രോഗികളില്‍ 40 ശതമാനപേരും സ്ത്രീകള്‍, രോഗം പിടിപ്പെട്ടതിങ്ങനെ...

  • By Siniya
Google Oneindia Malayalam News

ദില്ലി: സ്വന്തം ജീവന് വേണ്ടിയോ അല്ലാതെയോ ആയി തീര്‍ന്ന ഒട്ടേറെ എയ്ഡ്‌സ് രോഗികള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ ഓരോ തവണ കണക്കുകള്‍ എടുത്തതുനോക്കിയാല്‍ ഇത് കുടുന്നതല്ലാതെ കുറവുളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യ ഇന്ന് ഭീതിയോടെയാണ് ഈ മാരക രോഗത്തെ കാണുന്നത്.

കാരണം ഇന്ത്യയില്‍ എയ്ഡ് രോഗികളില്‍ 40 ശതമാനത്തോളം സ്ത്രീകളാണെന്ന് വെളിപ്പെടുത്തല്‍. എയ്ഡില്‍ നിന്നും പൂര്‍ണ്ണ മുക്തി നേടണമെന്ന സ്വപ്‌നത്തിനാണ് ഇത് വിലങ്ങു തടിയായത്.

40 ശതമാനം സ്ത്രീകളും എയ്ഡ് രോഗികളാണെന്നാണ് പഠന റിപ്പോര്‍ട്ട്. ഈ മാരക രോഗം മറച്ചു വച്ച ഒട്ടേറെ പേരുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

എയ്ഡ്

എയ്ഡ്

വളരെ പതുക്കെ പ്രവര്‍ത്തിക്കുന്ന മാരകമായ രോഗമാണ് എയ്ഡ്‌സ്. വര്‍ഷങ്ങളോളം രോഗ ലക്ഷണങ്ങള്‍ കാണിക്കാതെ ശരീരത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുകയാണ് പതിവ്. എന്നാല്‍ ഇത് മറ്റുള്ളവരുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.

എയ്ഡ്‌സ് ബാധിതര്‍

എയ്ഡ്‌സ് ബാധിതര്‍

ഇന്ത്യയില്‍ എയ്ഡ്‌സ് ബാധിതതരില്‍ 40 ശതമാനത്തോളം സ്ത്രീകളാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്ന്ത് .

പിടികൂടിയത് ഇവരെ

പിടികൂടിയത് ഇവരെ

ഗര്‍ഭിണികള്‍, ലൈംഗിക തൊഴിലാളികള്‍, നിരക്ഷരായവര്‍, എന്നിവരിലാണ് രോഗം കൂടുതലായും കണ്ടിട്ടുള്ളത്. ഇവരിലൂടെ മറ്റുള്ളവരിലേക്ക് രോഗം പെട്ടെന്ന് പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

2015 ല്‍ ഇന്ത്യയില്‍ 86,000 പേര്‍ക്ക് എയ്ഡ്‌സ് രോഗം ബാധിച്ചുവെന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ആകെയുള്ള എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ 66 ശതമാനം കുറവുണ്ടായെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ആശങ്ക ഉയര്‍ത്തുന്നത്

ആശങ്ക ഉയര്‍ത്തുന്നത്

2015 ല്‍ ഇന്ത്യയിലെ എയ്ഡ്‌സ് ബാധിതരുടെ എണ്ണം 21.17 ലക്ഷമാണ്. എന്നാല്‍ 2007 ല്‍ 22.26 ല്കഷമായിരുന്നു. എന്നാല്‍ 6.5 ശതമാനം പേര്‍ കുട്ടികളാണ്. ഇത് ആശങ്ക ഉയര്‍ത്തുന്ന ഒന്നാണെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

തടയാന്‍

തടയാന്‍

സ്ത്രീകള്‍ക്ക് എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിലൂടെ എയ്ഡ്‌സ് രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കിയാല്‍ രോഗത്തെ ഒരു പരിധി വരെ തടയാനാവുമെന്ന് ഇന്ത്യന്‍ എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം മാനേജര്‍ പറഞ്ഞു.

English summary
40 living with hiv in india are women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X