കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ഘര്‍ വാപസിയല്ല, അറുപത് ദളിതര്‍ ക്രിസ്തുമതത്തിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

ഗയ: ക്രിസ്മസ് ദിനത്തില്‍ ക്രിസ്ത്യാനികളെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപനം. എന്നാല്‍ ബിഹാറില്‍ കാര്യങ്ങള്‍ അങ്ങനെയല്ല സംഭവിച്ചത്. ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ മതമാണ് സ്വീകരിച്ചത്.

ബോധ് ഗയക്കടുത്തുള്ള അതിയ ഗ്രാമത്തിലെ നാല്‍പത് മഹാദളിത് കുടുംബങ്ങളാണ് ക്രിസ്ത്യന്‍ മതം സ്വീകരിച്ചത്. അറുപത് പേരുണ്ടായിരുന്നു. പ്രത്യേക ജ്ഞാനസ്‌നാന ചടങ്ങിലായിരുന്നു മതപരിവര്‍ത്തനം.

Baptism

എന്തായാലും സംഭവം സംഘപരിവാറുകാരെപ്പോലെ തന്നെ അധികാരികളേയും ഞെട്ടിച്ചിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മഹാദളിത് വിഭാഗക്കാരനാണ്.

മതപരിവര്‍ത്തനം നടക്കുമ്പോള്‍ അതിനടുത്ത് പ്രദേശത്ത് തന്നെ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു എന്നതാണ് കൗതുകം. എന്നാല്‍ അദ്ദേഹം ചില്ലറ ഉദ്ഘാടനങ്ങളും തറക്കല്ലിടലും ഒക്കെ ആയി തിരക്കിലായിരുന്നു എന്ന് മാത്രം.

ബിഹാറിലെ ഏറ്റവും താഴ്ന്ന ജാതിക്കാരായിട്ടാണ് മഹാദളിത് വിഭാഗക്കാരെ കണക്കാക്കുന്നത്. ഇവിടങ്ങളില്‍ ദളിതരും മറ്റ് പിന്നാക്ക വിഭാഗക്കാരും ബുദ്ധമതം സ്വീകരിക്കുന്നത് പതിവ് സംഭവമാണ്. എന്നാല്‍ ക്രിസ്ത്യന്‍ മതത്തിലേക്കുളള ഈ കൂട്ട മതപരിവര്‍ത്തനം ആദ്യമാണ്.

ഈ മതപരിവര്‍ത്തനം നിര്‍ബന്ധിച്ചുകൊണ്ടുള്ള ഒന്നല്ലെന്നാണ് പോലീസിന്റെ അഭിപ്രായം. ഇപ്പോള്‍ ക്രിസ്തുമതം സ്വീകരിച്ച പലരും വര്‍ഷങ്ങളായി ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ത്ഥനക്കായി എത്തുന്നവരാണെന്നും പോലീസ് പറയുന്നു.

ജാതീയമായ വേര്‍തിരിവുകളില്‍ നിന്ന് രക്ഷ നേടാനാണ് ക്രിസ്തുമതം സ്വീകരിച്ചതെന്നാണ് മതം മാറിയവര്‍ പറയുന്നത്. സാമൂഹ്യമായ അംഗീകാരമാണ് തങ്ങള്‍ക്ക് വേണ്ടത്. മഹാദളിതുകളെ പലരും മനുഷ്യരായി പോലും കണക്കാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

English summary
40 Mahadalit families convert to Christianity in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X