കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരാന്‍ ഒരുങ്ങുന്ന 500 പേരില്‍ കേരളത്തില്‍ നിന്നുള്ളവരും, കാരണങ്ങള്‍ ഇവയാണ്...

  • By Neethu
Google Oneindia Malayalam News

ദില്ലി: ഇന്റലിജന്‍സ് ബ്യൂറോയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കണക്കനുസരിച്ച് 500 ലധികം ഇന്ത്യക്കാര്‍ ഐസിസില്‍ ചേരാന്‍ ഒരുങ്ങുന്നു. ഇതില്‍ കേരളത്തില്‍ നിന്നുള്ളവരുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

ഇവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ നിരന്തരമായി ഇന്റര്‍നെറ്റിലൂടെ സംഘടനയുമായി ബന്ധം പുലര്‍ത്തി വരുന്നു. ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്കാണ് ഇവര്‍ പോകാന്‍ ആഗ്രഹിക്കുന്നത്.

നിലവില്‍ ഇന്ത്യക്കാര്‍ കുറവാണ്

നിലവില്‍ ഇന്ത്യക്കാര്‍ കുറവാണ്


ഐസിസ് സംഘടനയില്‍ നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള മുസ്ലീങ്ങള്‍ കുറവാണെന്നാണ് കണക്ക്. ഐസിസില്‍ ആകൃഷ്ടരായാണ് ഇന്ത്യയിലെ ചെറുപ്പക്കാര്‍ ഇതില്‍ ചേരാന്‍ ആഗ്രഹിക്കുന്നത്.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍


കഴിഞ്ഞ മാസം അവസാനത്തില്‍ അന്വേഷത്തിന്റെ ഭാഗമായി കുറച്ച് ചെറുപ്പക്കാരെ ചോദ്യം ചെയ്യുകയും കൗണ്‍സലിംങ് നല്‍കുകയും ചെയ്തിരുന്നു. ചെറുപ്പം മുതല്‍ ജയ്ഷ ഇ മൊഹമ്മദ്, ഇന്ത്യന്‍ മുജാഹിദിന്‍ എന്നീ തീവ്രവാദ സംഘടകളില്‍ ചേരുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി പറഞ്ഞു.

ഐസിസില്‍ ചേരാനുള്ള കാരണം

ഐസിസില്‍ ചേരാനുള്ള കാരണം

ഐസിസിന്റെ രാഷ്ട്രീയ ഘടകങ്ങളും പ്രത്യേയശാസ്ത്രവുമാണ് ഇതില്‍ ചേരാന്‍ കാരണമാക്കിയത് എന്നാണ് വ്യക്തമാക്കുന്നത്.
ലോകത്തില്‍ സമാധാനം

ലോകത്തില്‍ സമാധാനം


വളരെ കാലമായി മുസ്ലീങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ് എന്നൊരു തോന്നല്‍ ഇവരില്‍ ചിലര്‍ക്കുണ്ട്. ലോകത്ത് നടക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഐസിസിന് മാത്രമേ കഴിയൂ എന്നാണ് ചെറുപ്പക്കാര്‍ വിശ്വസിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്ന്

വിവിധ രാജ്യങ്ങളില്‍ നിന്ന്


ജമ്മു കാശ്മീര്‍, കര്‍ണാടക, കേരള, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, വെസ്റ്റ് ബംഗാള്‍, ദില്ലി എന്നിവിടങ്ങളിലെ ചെറുപ്പക്കാരണ് ഐസിസില്‍ ചേരാന്‍ ഒരുങ്ങുന്നത്.

ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍

ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍


ത്രില്ല്യണ്‍, ലൈവ്, ടാന്‍ഗോ, കിക്ക്, നിംബസ്സ്, വോക്‌സര്‍, ഗ്രൂപ്പ്മി, വൈബര്‍, ഹൈക്ക്, ഐഎംഒ, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയാണ് ഇവര്‍ ബന്ധപ്പെടുന്നത്.

English summary
400 to 500 Indians have become attracted to the idea of joining the Islamic State (IS), according to latest estimates by the government and intelligence agencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X