കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500 കിലോ ഭാരമുള്ള സ്ത്രീ ഭാരം കുറച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ലോകത്തെ ഏറ്റവും ഭാരമേറിയ സ്ത്രീയെന്ന് കരുതപ്പെടുന്ന ഈജിപ്തിലെ ഇമാന്‍ അഹമ്മദ് ഭാരം കുറച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ ഇമാന്‍ മുംബൈ സൈഫി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. ഫിബ്രുവരി 11നാണ് ഇമാന്‍ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിയത്.

ആറുമാസത്തിനകം ഇമാന്റെ ഭാഗം 200 കിലോയോളം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. നിലവില്‍ ഇമാന്റെ ചികിത്സ ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നേറിയുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇമാന്റെ ഭാരം അളുക്കുന്നതിനായി പ്രത്യേക മെഷീനാണ് ആശുപത്രിയില്‍ ഉപയോഗിക്കുന്നത്.

500kgegyptianwoman

നില്‍ക്കാന്‍ കഴിയാത്തതിനാലാണ് പ്രത്യേകമായി രൂപകല്‍പന ചെയ്ത മെഷീന്‍ ഉപയോഗിക്കുന്നത്. ഹോര്‍മോണ്‍ ലെവല്‍ സ്ഥിരപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മറ്റ് അവയങ്ങളെ ചികിത്സ ബാധിക്കാതിരിക്കാന്‍ പ്രത്യേക ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നു. നൂറുകിലോയോളമുള്ള ജലാംശം ഇല്ലാതാക്കുന്നതോടെ ചികിത്സയുടെ ആദ്യഘട്ടം വിജയിക്കും.

നാലുവര്‍ഷത്തിനിടെ അവരുടെ ഭാരം 100 കിലോയില്‍ താഴെയാക്കി സാധാരണ ജീവിതത്തിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആദ്യഘട്ട ചികിത്സയ്ക്കുശേഷം അവര്‍ ഈജിപ്തിലേക്ക് തിരിച്ചുപോകും പലവട്ടം പിന്നീട് ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. ഏതാണ്ട് 80 ലക്ഷം രൂപയാണ് അവരെ ഇന്ത്യയിലെത്തിക്കാന്‍ ചെലവായത്. ചികിത്സയുടേത് ഉള്‍പ്പെടെ എല്ലാ ചെലവുകളും ആശുപത്രി സൗജന്യമായാണ് നടത്തുകയെന്നാണ് റിപ്പോര്‍ട്ട്.

English summary
doctors in Mumbai says 500kg Egyptian woman Eman Ahmed showing signs of recovery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X