കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ വര്‍ഷം ഗള്‍ഫ് നാടുകളില്‍ മരണമടഞ്ഞത് 5875 പേര്‍

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ വര്‍ഷം ഗള്‍ഫ് നാടുകളില്‍ 5875 ഇന്ത്യന്‍ തൊഴിലാളികള്‍ മരണമടഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 2691 മരണവും സൗദി അറേബ്യയിലായിരുന്നെന്ന് വിദേശകാര്യ സഹമന്ത്രി വികെ സിങ് അറിയിച്ചു.

2015ല്‍ 1540 ഇന്ത്യക്കാരാണ് യുഎഇയില്‍ മരണമടഞ്ഞത്. ഖത്തറില്‍ 270 പേര്‍ മരണമടഞ്ഞപ്പോള്‍ ഒമാനില്‍ മരണമടഞ്ഞ ഇന്ത്യക്കാരുടെ എണ്ണം 520 ആണെന്നും വികെ സിങ് പറഞ്ഞു.ബഹറിനില്‍ 223 പേരും കുവൈറ്റില്‍ 611 പേരും ഇറാക്കില്‍ 11 പേരുമാണ് മരണമടഞ്ഞത്.

Dubai

അകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതും മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് വികെ സിങ് പറഞ്ഞു. ഇന്ത്യക്കാരുടെ മരണങ്ങളില്‍ ഭൂരിഭാഗവും വാഹനാപകടങ്ങളിലും അസാധാരവും ആയിരുന്നെന്നും ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികളേക്കാള്‍ വാഹനാപകട മരണങ്ങളും സ്വാഭാവിക മരണങ്ങളുമാണ് കൂടുതല്‍. കൂടുതല്‍ പേരും വാഹനാപകടങ്ങളിലാണ് മരണപ്പെടുന്നത്.

English summary
5,875 Indian Workers Died In Gulf Countries in 2015: Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X