കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് 9 തീവ്രവാദികള്‍ കടന്നിട്ടുണ്ടെന്ന് ഐബി , സ്വാതന്ത്ര്യദിനത്തില്‍ ആക്രമണത്തിനു സാധ്യത

  • By Aiswarya
Google Oneindia Malayalam News

ദില്ലി : രാജ്യത്തെങ്ങും കനത്ത ജാഗ്രത നിര്‍ദ്ദേശം. രാജ്യതലസ്ഥാനത്തേയ്ക്ക് 9 തീവ്രവാദികള്‍ കടന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തില്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. വന്‍ സ്‌ഫോടക ശേഖരം തീവ്രവാദികളുടെ കൈവശമുണ്ടന്നും ഇവര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്നുമാണ് ഐബി റിപ്പോര്‍ട്ട് ചെയ്യുന്നത്.

delhi

സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ദില്ലിയില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്കി. എന്നാല്‍ ആക്രമണം നടത്താന്‍ മൂന്ന് മാസം മുന്‍പ് തന്നെ ദില്ലിയില്‍ ആയുധങ്ങള്‍ എത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ബി.എസ്.എഫ് ജവാന്‍മാരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിരുനിനു. ഒരു പാക് തീവ്രവാദിയെ ജീവനോടെ പിടികൂടിയിട്ടുണ്ട്

English summary
Security agencies and Delhi police have beefed up security in the city, after an intelligence alert has alleged that nine terrorists have entered the capital and are planning an attack before Independence Day on August 15th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X