കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ പെട്ടു, കൈമാറിയത് പ്രതിരോധ രംഗത്തെ രഹസ്യങ്ങള്‍!!!

വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ പെട്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്ത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ബിജെപി എംപി വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍പ്പെട്ട് പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതായി റിപ്പോര്‍ട്ട്. വേശ്യകളുടെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ പ്രതിരോധ രഹസ്യങ്ങള്‍ക്ക് പുറമേ ആയുധവ്യാപാരികളെക്കുറിച്ചുള്ള വിവരങ്ങളും വരുണ്‍ ഗാന്ധി വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ലഭിച്ച ഒരുകത്തിലാണ് വെളിപ്പെടുത്തല്‍.

സെപ്തംബര്‍ 16 നാണ് വരുണ്‍ ഗാന്ധി ആയുധ വിവാദ വില്‍പ്പനക്കാരനായ അഭിഷേക് വര്‍മ്മയോട് ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങള്‍ പങ്കുവെച്ചതായി കാണിച്ച് അഭിഭാഷകന്‍ സി എഡ്മണ്ട്‌സ് അലന്‍ രംഗത്തെത്തിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന കാര്യങ്ങളാണ് വരുണ്‍ ഗാന്ധി ചോര്‍ത്തി നല്‍കിയതെന്ന് പാര്‍ലമെന്ററി പ്രതിരോധ കമ്മറ്റി അംഗമായ അലന്‍ പറയുന്നത്. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

varun

എന്നാല്‍ താന്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് വാദിക്കുന്ന വരുണ്‍ തനിക്കെതിരെയുള്ള വാദത്തിന് തെളിവുകളുണ്ടോ എന്നും ചോദിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ വര്‍മ്മയെ കണ്ടിട്ടില്ലെന്നും വര്‍മ പാര്‍ലമെന്ററി കമ്മിറ്റിയില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് വരുണ്‍ ഗാന്ധി ഉന്നയിക്കുന്ന വാദം. താന്‍ ഹണി ട്രാപ്പില്‍ പെട്ടതിന് തെളിവായി ഫോട്ടോ ഹാജരാക്കാന്‍ കഴിഞ്ഞാല്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുമെന്നും വരുണ്‍ ഗാന്ധി പറയുന്നു.

ആയുധ വ്യാപാരത്തിലുള്ള അലന്‍- വര്‍മ്മ കൂട്ടുകെട്ട് 2012 ജനുവരിയിലാണ് തകര്‍ന്നത്. പണത്തട്ടിപ്പ് നടത്തുകയും പണം വകമാറ്റി ചെലവഴിക്കുകയും ചെയ്‌തെന്ന അധിക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വിള്ളലേറ്റത്. വര്‍മ്മയെക്കിരെ പല നിര്‍ണ്ണായക തെളിവുകളും അലന്‍ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരെയുള്ള സുരക്ഷാ ഭീഷണിയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ വര്‍മ്മയ്ക്ക് 2008ല്‍ ജാമ്യം ലഭിച്ചിരുന്നു.

English summary
A letter to Narenra Modi reveals Varun Gandhi honey tarped and leaked defence secrets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X