കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി പാര്‍ട്ടി ശരിക്കും ആരുടെ ബി ടീമാണ്?

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി ബി ജെ പിയുടെ ബി ടീമാണ് എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ദിഗ്‌വിജയ് സിംഗ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ബി ജെ പി പറയുന്നത് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ ബി ടീമാണ് എന്നാണ്. രണ്ടുപേര്‍ക്കും പറയാന്‍ അവരവരുടേതായ ന്യായങ്ങളുമുണ്ട്. ശരിക്കും ആരുടെ ബി ടീമാണ് ആപ്പ്. അതോ സ്വന്തമായ ഒരു അസ്തിത്വം ആപ്പിനുണ്ടോ.

aap-logo

അഴിമതി സമരം നടക്കുന്ന കാലത്ത് തന്നെ ബി ജെ പിയോട് കിരണ്‍ ബേദിക്ക് അനുഭാവമുണ്ടായിരുന്നു എന്നാണ് ആപ്പ് നേതാക്കളായ കുമാര്‍ വിശ്വാസും ആശിഷ് ഖേത്താനും പറയുന്നത്. ബി ജെ പിയെ വിമര്‍ശിക്കരുതെന്ന് ബേദി അണ്ണായോട് പറഞ്ഞിരുന്നത്രെ. കിരണ്‍ ബേദിക്കെതിരെ വെച്ച വെടി അവര്‍ക്ക് തിരിച്ചുകൊണ്ടത് - ഇക്കാര്യങ്ങള്‍ കെജ്രിവാളിന് അറിയാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ്.

bjp

എന്നിട്ടും എന്താണ് കെജ്രിവാള്‍ ഇത് പറയാതിരുന്നത് എന്ന് ചോദിച്ചാല്‍ അവര്‍ക്ക് മറുപടിയില്ല. ഈ മുന്നേറ്റമാണ് പിന്നീട് ആം ആദ്മി പാര്‍ട്ടി ആയത്. ഇതില്‍ പുതുമയില്ല ആം ആദ്മി പാര്‍ട്ടി ബി ജെ പിയുടെ ബി ടീമാണ് എന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അണ്ണാ ഹസാരെ പ്രക്ഷോഭം കൊണ്ട് തങ്ങള്‍ക്ക് മാത്രമാണ് നഷ്ടമുണ്ടായത് എന്നും അവര്‍ക്ക് വിഷമമുണ്ട്.

inc

എന്തിനാണ് കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിക്ക് ദില്ലിയില്‍ പിന്തുണ കൊടുത്തത് എന്നാണ് ബി ജെ പി തിരിച്ചു ചോദിക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെയാണ് എ എ പി ദില്ലി 49 ദിവസം ഭരിച്ചത്. ദിഗ്‌വിജയ് സിംഗിന് പക്ഷേ അതിനും ഒരു ഉത്തരമുണ്ട് - തമ്മില്‍ ഭേദമുള്ളവന് പിന്തുണ കൊടുത്തു. അത്രേയുള്ളൂ അതില്‍ രാഷ്ട്രീയമൊന്നും നോക്കരുത്.

English summary
Aam Aadmi Party 'B Team' of Bharatiya Janata Party: Congress general secretary Digvijay Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X