കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗരതി: ആമിര്‍ഖാന് കോടതി നോട്ടീസ്

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ വീണ്ടും വിവാദക്കുരുക്കില്‍. ഹിറ്റ് ടി വി പ്രോഗ്രാമായ സത്യമേവ ജയതേയുമായി ബന്ധപ്പെട്ടാണ് ഇത്തവണ ബോളിവുഡിന്റെ പ്രിയനടന്‍ വിവാദത്തിലായിരിക്കുന്നത്. സത്യമേവ ജയതേയില്‍ സ്വവര്‍ഗരതി പ്രോത്സാഹിപ്പിച്ചു എന്നാണ് താരത്തിനെതിരായ ആരോപണം. വിശദീകരണം ആവശ്യപ്പെട്ട് ചണ്ഡിഗഡ് കോടതിയാണ് ആമിര്‍ ഖാന് നോട്ടീസ് അയച്ചിരിക്കുന്നത്.

ഡിസംബര്‍ 19 ന് മുമ്പായി വിശദീകരണം നല്‍കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സത്യമേവ ജയതേയില്‍ സ്വവര്‍ഗരതി പ്രോത്സാഹിപ്പിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ് നോട്ടീസ്. അഡ്വക്കേറ്റ് മന്‍ദീപ് കൗര്‍ എന്നയാളാണ് താരത്തിനെതിരെ കോടതിയെ സമീപിച്ചത്. മന്‍ദീപ് കൗറിന്റെ പരാതി സ്വീകരിച്ചുകൊണ്ട് സിവില്‍ ജഡ്ജ് ജസ്വിന്ദര്‍ സിംഗാണ് ആമിറിന് നോട്ടീസ് അയച്ചത്.

aamir-khan

സ്വവര്‍ഗ രതിക്കെതിരായ സുപ്രീം കോടതി വിധിയെ ലംഘിച്ചുകൊണ്ടാണ് ആമിര്‍ ഖാന്‍ സത്യമേവ ജയതേ എന്ന പരിപാടി നടത്തിയത് എന്നാണ് ആരോപണം. ആമിറിന്‍രെ നടപടി കോടതിയലക്ഷ്യമായി കാണണം എന്നാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. ഒക്ടോബര്‍ 19 നായിരുന്നു പരാതിക്ക് അടിസ്ഥാനമായ പരിപാടി. സ്വവര്‍ഗരതിക്കാരുടെ ജീവിതരീതിയും അവകാശങ്ങളും ചര്‍ച്ച ചെയ്യുന്നതായിരുന്നു പരിപാടി.

പരിപാടിയില്‍ ഐ പി സി 377 ഭേദഗതി വരുത്താന്‍ വേണ്ടി വോട്ട് ചെയ്യാനും ആമിര്‍ ഖാന്‍ ആവശ്യപ്പെട്ടു എന്നും കൗര്‍ പറയുന്നു. ആമിര്‍ ഖാന്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 19ന് കൗര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നത്രെ. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചില്ല. ഇതോടെയാണ് പരാതിക്കാരി കോടതിയിലെത്തിയത്. ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം തെറ്റാണ് എന്നാണ് സുപ്രീം കോടതി പറയുന്നത്. ഇത് സംബന്ധിച്ച് ദില്ലി ഹൈക്കോടതിയുടെ വിധി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീം കോടതി തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

English summary
Homosexuality: Bollywood actor Aamir Khan in trouble, gets court notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X