കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ആപ്പ് പിരിച്ചുവിട്ടു; കെജ്രിവാള്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നെന്ന്

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്ര യൂണിറ്റ് പിരിച്ചുവിട്ടു. എ എ പി രാഷ്ട്രീയ കാര്യ സമിതിയുടെതാണ് തീരുമാനം. പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലുള്ള യൂണിറ്റുകളെല്ലാം പിരിച്ചുവിടനാന്‍ പൊളിറ്റിക്കള്‍ അഫയേഴ്‌സ് കമ്മിറ്റി തീരുമാനിച്ചതായി എ എ പി വെബ്‌സൈറ്റിലൂടെ അറിയിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ മഹാരാഷ്ട്ര യൂണിറ്റ് പിരിച്ചുവിട്ടതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും മഹാരാഷ്ട്രയിലെ പ്രമുഖ നേതാവുമായ മായങ്ക് ഗാന്ധിയാണ് വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്. അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണ് എന്ന് ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയിലെ ആം ആദ്മി പാര്‍ട്ടിയുടെ അടിവേര് ഇളക്കാനാണ് കെജ്രിവാള്‍ ശ്രമിക്കുന്നത്. അല്ലെങ്കില്‍ ഇത്രയും നന്നായി പ്രവര്‍ത്തിച്ചുപോരുന്ന സംസ്ഥാന യൂണിറ്റ് പിരിച്ചുവിടേണ്ട കാര്യം എന്താണ്.

mayankgandhi

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് മായങ്ക് ഗാന്ധി തന്റെ അഭിപ്രായ വ്യത്യാസം തുറന്നടിച്ചത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് എന്നെ പുറത്താക്കിക്കോട്ടെ. പക്ഷേ ഹൈക്കമാന്‍ഡ് തന്നെയാണ് പാര്‍ട്ടിയെ നശിപ്പിക്കുന്നത് എന്നതാണ് സത്യം. അവസരവാദ രാഷ്ട്രീയത്തിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത്. ഇന്ന് ഇതേ പാര്‍ട്ടി തന്നെ അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്.

മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയപ്പോഴും മായങ്ക് ഗാന്ധി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ ഇപ്പോള്‍ ഒരാള്‍ക്ക് മാത്രമേ ശബ്ദമുള്ളൂ എന്ന സ്ഥിതിയാണ് - കെജ്രിവാളിനെ ഉദ്ദേശിച്ച് ഗാന്ധി പറഞ്ഞു. ആ ശബ്ദവുമായി ഒത്തുപോകാത്തവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ്.

English summary
The Aam Aadmi Party on Thursday dissolved its Maharashtra unit, triggering a sharp reaction from its National Executive member Mayank Gandhi, who said the party convener and Delhi Chief Minister Arvind Kejriwal is "hell-bent on destroying" the organisation by playing "gutter politics."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X