കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ വൈദ്യുതി ബില്‍; വാര്‍ത്ത തെറ്റെന്ന് ദില്ലി സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ രണ്ടുമാസത്തെ വൈദ്യുതി ബില്‍ ഒരു ലക്ഷം രൂപയ്ക്കടുത്താണെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ വീടിന്റെ ഒരുഭാഗം ക്യാമ്പ് ഓഫീസ് ആയും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെയുള്‍പ്പെടെയാണ് വാര്‍ത്തയില്‍ കാണിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

കെജ് രിവാളിന്റെ വീട്ടിലെ വൈദ്യുതി ബില്‍ ശരാശരി 15,000 രൂപയാണ്. വാര്‍ത്തകളിലൂടെ പുറത്തുവന്ന തുകയുമായി ഇതിന് യാതൊരു ബന്ധവുമില്ല. വിവരാവകാശപ്രകാരം സര്‍ക്കാരില്‍ നിന്നും നല്‍കിയ മറുപടിയിലാണ് 91,000 രൂപയാണ് കെജ് രിവാളിന്റെ രണ്ടുമാസത്തെ വൈദ്യുതി ബില്‍ ആണെന്നത്.

arvind-kejriwal-sad1

എന്നാല്‍, മുഖ്യമന്ത്രി തന്റെ വീട്ടില്‍ രണ്ടു വൈദ്യുതി കണക്ഷന്‍ എടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. പൊതു ജനങ്ങളെ കാണാനും ഓഫീസ് ജോലികള്‍ക്കുമായി മറ്റൊരു വൈദ്യുതി കണക്ഷന്‍ ആണ് ഉപയോഗിക്കുന്നത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഫിബ്രുവരിയില്‍ 17,000ഉം മാര്‍ച്ചില്‍ 7,370 ഉം, ഏപ്രിലില്‍ 22,690 രൂപയുമാണ് ചാര്‍ജ് ആയിട്ടുള്ളത്.

ഓഫീസ് ജോലിക്കായി എടുത്തുട്ടുള്ള കണക്ഷന് മാര്‍ച്ച് മാസത്തില്‍ 15,175, ഏപ്രിലില്‍ 48,630 ഉം വൈദ്യുതി ഇനത്തില്‍ അടച്ചിട്ടുണ്ട്. രണ്ടു കണക്ഷനും ചേര്‍ത്തുള്ള തുകയാണ് പത്രങ്ങള്‍ വന്നിട്ടുള്ളത്. ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. ദിവസം മൂന്നൂറോളം ജനങ്ങളെ അദ്ദേഹം തന്റെ വീട്ടില്‍വെച്ച് കാണുന്നു. ഇത്രയും ജനങ്ങള്‍ എത്തുന്നിടത്ത് വൈദ്യുതി ബില്‍ താരതമ്യേന കുറവാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

English summary
AAP Government says Arvind Kejriwal's Personal Power Bill not Rs. 91,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X