കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിവെള്ളം സൗജന്യം; വൈദ്യുതി നിരക്ക് 50% കുറച്ചു; വാഗ്ദാനം പാലിച്ച് എഎപി

  • By Gokul
Google Oneindia Malayalam News

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ആം ആദ്മി പാര്‍ട്ടി പാലിച്ചു. കുടിവെള്ളം സൗജന്യമാക്കിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വൈദ്യുതി നിരക്കില്‍ 50% കുറവുവരുത്തി. മാസം 20,000 ലിറ്റര്‍വരെയാണ് ഒരു കുടുംബത്തിന് സൗജന്യമായ വെള്ളം ലഭിക്കുക. പ്രതിമാസം 400 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് 50% നിരക്കില്‍ ഇളവു നല്‍കിയിരിക്കുന്നത്.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. പ്രതിമാസം 400 യൂനിറ്റ് വൈദ്യൂതിയില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ മുഴുവന്‍ തുകയും നല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി ചാര്‍ജ് കുറയ്ക്കുന്നതു സംബന്ധിച്ച് ഊര്‍ജവകുപ്പിനോട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

aap-arvind-kejriwal

5000 മെഗാവാട്ട് വൈദ്യുതിയാണ് ദില്ലി പ്രതിമാസം ഉപയോഗിക്കുന്നത്. ഇതിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാല്‍ ജനങ്ങളുടെ വരുമാനത്തിന്റെ നല്ലൊരുഭാഗം വൈദ്യുതി ബില്ലിനത്തില്‍ അടക്കേണ്ടിവരികയാണ്. വരുംനാളുകളില്‍ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ സൗരോര്‍ജം പോലുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

എഎപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു കുടിവെള്ളവും വൈദ്യുതിയും കുറഞ്ഞനിരക്കില്‍ ലഭ്യമാകുമെന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയപ്പോഴും ഇക്കാര്യത്തില്‍ അവര്‍ വാക്കുപാലിച്ചിരുന്നു. ഈ വാഗ്ദനങ്ങളാണ് സാധാരണക്കാരായ ജനങ്ങളെ എഎപിയുമായി മുഖ്യമായും അടുപ്പിച്ചത്.

English summary
AAP govt announces 20000 litres of free water and 50% cut in power tariff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X