കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ എഎപിയുടെ അടുത്ത പദ്ധതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം കണ്ടെത്താന്‍ ആംആദ്മി പാര്‍ട്ടി പല അടവുകളും പയറ്റുന്നുണ്ട്. ഇത്രയ്ക്കും കാഞ്ഞ ബുദ്ധി അരവിന്ദ് കെജ്രിവാളിന് ഉണ്ടായിരുന്നെന്ന് ജനം ഇപ്പോഴാണ് മനസ്സിലാക്കുന്നത്. പാര്‍ട്ടിയും ചായ സല്‍ക്കാരം നടത്തിയുമാണ് പാര്‍ട്ടി പണം പിരിച്ചെടുക്കുന്നത്. പുതിയ പദ്ധതിയുമായി എഎപി രംഗത്ത് എത്തിയിരിക്കുകയാണ്.

ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനൊപ്പം ഒരു കപ്പ് ചായ എന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ഒരു ചായകുടിക്കാന്‍ ഏഴ് രൂപയോ 10 രൂപയോ കൊടുത്താല്‍ പോര. അദ്ദേഹത്തിനൊപ്പം ഒരു ചായ കുടിക്കണമെങ്കില്‍ 20,000 രൂപ നല്‍കണം. ഞെട്ടിയല്ലേ, ഇതിനുമുന്‍പും സല്‍ക്കാര പാര്‍ട്ടി നടത്തി നേതാക്കന്‍മാര്‍ വലിയ തുക കീശയില്‍ നിറച്ചതാണ്.

arvind

മുംബൈ നഗരത്തില്‍ ഒരു ഗംഭീര പാര്‍ട്ടി നടത്തി എഎപി പിരിച്ചെടുത്തത് 91 ലക്ഷം രൂപയായിരുന്നു. വിരുന്നില്‍ എത്തിയവര്‍ ഭക്ഷണത്തിന് നല്‍കിയത് 20,000 രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ എഎപി പദ്ധതികള്‍ തകൃതിയായിട്ടാണ് നടക്കുന്നത്. മുന്‍ ദില്ലി നിയമമന്ത്രി സോമ്‌നാഥ് ഭാരതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

നഗരങ്ങള്‍ അലഞ്ഞ് ചൂടും പൊടിയും സഹിച്ച് ഇനി പണം പിരിക്കാനൊന്നും നേതാക്കന്‍മാര്‍ക്ക് കഴിയില്ല. അതിനുള്ള എളുപ്പ പണി അത്താഴ വിരുന്നുകള്‍ ഒരുക്കുക എന്നതാണ്. ഏതായാലും ഈ സൂത്ര പണിയില്‍ ആദ്യം വിജയിച്ചിരിക്കുന്നത് എഎപി പാര്‍ട്ടി തന്നെയാണ്.

English summary
the aap has organised a tea with kejriwal to collect donations for the party ahead of the state Assembly polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X