കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും നടപടി; പ്രശാന്ത് ഭൂഷണെ അച്ചടക്ക സമിതില്‍ നിന്നും നീക്കി

  • By Gokul
Google Oneindia Malayalam News

ദില്ലി: തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന പേരില്‍ പ്രശാന്ത് ഭൂഷണെതിരെ ആം ആദ്മി വീണ്ടും നടപടിയെടുത്തു. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും നീക്കിയതിന് പിന്നാലെ അച്ചടക്ക സമിയില്‍നിന്നും അദ്ദേഹത്തെ മാറ്റി. പാര്‍ട്ടി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട ആം ആദ്മി നേതാവ് പങ്കജ് ഗുപ്ത പാര്‍ട്ടിയുടെ അച്ചടക്കസമിതി പുനസംഘടിപ്പിച്ചുവെന്ന് അറിയിച്ചു. ദിനേശ് വഗേല, ആശിഷ് ഖേതന്‍, പങ്കജ് ഗുപ്ത, അരവിന്ദ് കേജ്‌രിവാള്‍ എന്നിവരടങ്ങുന്നതാണ് പുതിയ അച്ചടക്ക സമിതി. മുന്‍ ഐ.എ.എസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍, രാകേഷ് സിന്‍ഹ, ഡോ.എസ്.പി വര്‍മ്മ എന്നീ മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി പാര്‍ട്ടിയുടെ ലോക്പാലും ഉടച്ചുവാര്‍ത്തു. നേരത്തെ ആഭ്യന്തര ലോക്പാല്‍ ആയി പ്രവര്‍ത്തിച്ചുവന്ന അഡ്മിറല്‍ രാം ദാസിനെ സമിതിയില്‍ നിന്നും നീക്കിയിട്ടുണ്ട്.

prashant-bhushan

കഴിഞ്ഞദിവസമാണ് പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍നിന്ന് പുറത്താക്കിയത്. ഇവര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും കണ്‍വീനര്‍ സ്ഥാനത്തുനിന്നും കെജ് രിവാളിനെ നീക്കാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതോടെ ഇരുവരും പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ദില്ലിയില്‍ അരവിന്ദ് കെജ് രിവാള്‍ ഗ്രൂപ്പിന് വന്‍ പിന്തുണയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ആം ആദ്മിയെ പിളര്‍ത്തി തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ കഴിയുമെന്നാണ് ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളുടെ കണക്കുകൂട്ടല്‍.

English summary
AAP Sacks Prashant Bhushan From Another Key Panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X