കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകുതി എംപിമാരെ ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു, എന്താണ് സംഭവം?

  • By Muralidharan
Google Oneindia Malayalam News

ജലന്ധര്‍: തങ്ങളുടെ ആകെയുള്ള നാല് എം പിമാരില്‍ രണ്ടുപേരെ ആം ആദ്മി പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പഞ്ചാബില്‍ നിന്നുള്ള എം പി മാരായ ധരംവീര ഗാന്ധി, ഹരീന്ദര്‍ സിംഗ് ഖല്‍സ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ലോക്‌സഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആകെ നാല് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടെ പാര്‍ട്ടി എം പിമാരുടെ എണ്ണം രണ്ടാകും.

പാര്‍ട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കും എതിരെ നടപടി ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതുമായി ബന്ധപ്പെട്ട് എം പിമാര്‍ക്കെതിരെ പാര്‍ട്ടി തല അന്വേഷണം നടന്നുവരികയായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്്ട്രീയ കാര്യ സമിതിയുടേതാണ് തീരുമാനം. പാര്‍ട്ടി വക്താവ് ദാപക് ബാജ്‌പേയ് ആണ് ഇക്കാര്യം അറിയിച്ചത്.

aap-kejriwal

പഞ്ചാബിലെ പാട്യാലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ധരംവീര ഗാന്ധി. ഫത്തേഗഡ് സാഹേബില്‍ നിന്നാണ് ഖല്‍സ ലോക്‌സഭയിലെത്തിയത്. ശനിയാഴ് നടന്ന പി എ സിയില്‍ ഏകപക്ഷീയമായിരുന്നു എം പിമാരെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. കുമാര്‍ വിശ്വാസ് ഒഴികെയുള്ള അംഗങ്ങളെല്ലാം പി എ സിക്ക് എത്തിയിരുന്നു എന്നും ബാജ്‌പേയി പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ട്ടിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് ഇതിന് മുമ്പും മുതിര്‍ന്ന നേതാക്കള്‍ക്കും നിയമസഭാംഗങ്ങള്‍ക്കും എതിരെ ആം ആദ്മി പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട്. ദില്ലിയില്‍ ആദ്യ തവണ അധികാരത്തിലെത്തിയതിന് പിന്നാലെ എം എല്‍ എയായ വിനോദ് കുമാര്‍ ബിന്നിയെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

English summary
The AAP on Saturday suspended party MPs Dharamavira Gandhi and Harinder Singh Khalsa from primary membership of the party and initiated disciplinary proceedings against them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X