കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപില്‍ മിശ്രയെ മുന്നില്‍ നിര്‍ത്തിക്കളിക്കുന്നത്!!? നടക്കുന്നത് എഎപിയെ ഇല്ലാതാക്കാനുള്ള ശ്രമം!!

കപില്‍ മിശ്രയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് ബിജെപിയാണെന്നാണ് ആംആദ്മി പറയുന്നത്. ഒളിച്ചു കളി മതിയാക്കി ബിജെപി മുന്നിലേക്ക് വരണമെന്നാണ് എഎപിയുടെ ആവശ്യം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: എഎപി നേതാക്കളുടെ വിദേശ യാത്രകളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കപില്‍ മിശ്രയ്ക്ക് പിന്നില്‍ ബിജെപിയാണെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത്. ആംആദ്മി പാര്‍ട്ടിയെ പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനായി ബിജെപി കപില്‍ മിശ്രയെ ഉപയോഗിക്കുകയാണെന്നും ആംആദ്മി ആരോപിച്ചു.

ബിജെപി അരവിന്ദ് കെജ്രിവാളിന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും എഎപി ആരോപിക്കുന്നു. അതിനിടെ എഎപി നേതാക്കള്‍ വിദേശ യാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പുതിയ ആരോപണവുമായി കപില്‍ മിശ്ര എത്തിയിരുന്നു. എഎപി നേതാക്കളുടെ യാത്രാ വിവരങ്ങള്‍ പുറത്തു വിടണമെന്നാവശ്യപ്പെട്ട് കപില്‍ മിശ്ര നടത്തുന്ന നിരാഹാരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

 ഒളിച്ചുകളി അവസാനിപ്പിക്കണം

ഒളിച്ചുകളി അവസാനിപ്പിക്കണം

കപില്‍ മിശ്രയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് ബിജെപിയാണെന്നാണ് ആംആദ്മി പറയുന്നത്. ഒളിച്ചു കളി മതിയാക്കി ബിജെപി മുന്നിലേക്ക് വരണമെന്നാണ് എഎപിയുടെ ആവശ്യം. ബിജെപിക്ക് എഎപിയുമായി പോരാടണമോ? എങ്കില്‍ മുന്നിലേക്ക് വരൂ. എന്നിട്ട് പോരാടൂ- എഎപി പറയുന്നു.

 എഎപിയെ തകര്‍ക്കാനുള്ള ശ്രമം

എഎപിയെ തകര്‍ക്കാനുള്ള ശ്രമം

ബിജെപി കപില്‍ മിശ്രയിലൂടെ അരവിന്ദ് കെജ്രിവാളിന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും എഎപി ആരോപിക്കുന്നു. എഎപി എന്ന പാര്‍ട്ടിയെ പൂര്‍ണമായി ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും എഎപ്ി ആരോപിക്കുന്നു.

 കള്ളപ്പണം വെളുപ്പിച്ചു

കള്ളപ്പണം വെളുപ്പിച്ചു

അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കപില്‍ മിശ്ര. വിദേശയാത്‌രകളിലൂടെ എഎപി നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കപില്‍ മിശ്രയുടെ പുതിയ ആരോപണം. വിവരം ആദായ നികുതു വവകുപ്പില്‍ നിന്ന് മറച്ചു വയ്ക്കുകയായിരുന്നുവെന്നും എഎപി കപില്‍ മിശ്ര.

കോടിക്കണക്കിന് രൂപ

കോടിക്കണക്കിന് രൂപ

മൂന്നു വര്‍ഷത്തിലേറെയായി വിദേശയാത്രകളിലൂടെയാണ് എഎപി നേതാക്കള്‍ കള്ളപ്പണം വെളുപ്പിക്കുന്നതെന്നാണ് കപില്‍ മിശ്ര പറയുന്നത്. 16 വ്യാജ കമ്പനികളില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് എഎപി നേതാക്കള്‍ക്ക് ലഭിച്ചതെന്നും കപില്‍ മിശ്ര പറയുന്നു.

 തെളിവുണ്ട്

തെളിവുണ്ട്

ആക്‌സിസ് ബാങ്കിന്റെ ഡല്‍ഹി ബ്രാഞ്ചിലേക്കാണ് പണം എത്തിയതെന്ന് കപില്‍ മിശ്ര പറയുന്നു. നോട്ട് നിരോധന സമയത്ത് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം നേരിട്ട ബ്രാഞ്ചാണിത്. രണ്ട് കോടി രൂപയാണ് കെജ്രിവാളിന് ലഭിച്ചതെന്നും കപില്‍ മിശ്ര പറയുന്നു. കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ കെജ്രിവാളിനെതിരെ തിങ്കളാഴ്ച സിബിഐയില്‍ പരാതി നല്‍കും. ഡേറ്റ് ഇല്ലാത്ത ബാങ്ക് ചെക്കും മിശ്ര പുറത്തു വിട്ടു.

 തെളിവ് കൊണ്ടുവരാന്‍ വെല്ലുവിളി

തെളിവ് കൊണ്ടുവരാന്‍ വെല്ലുവിളി

അതേസമയം ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവ് കൊണ്ടു വരണമെന്നാണ് എഎപി പറയുന്നത്. കുറേ ഏറെ പേപ്പറുകള്‍ വീശിക്കാണിച്ചാല്‍ തെളിവാകില്ലെന്നും എഎപി പറയുന്നു. രണ്ടര വര്‍ഷമായി 2കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ബിജെപി പറയുന്നുണ്ടെന്നും ഇപ്പോഴത് കപില്‍ മിശ്ര ഏറ്റെടുത്തിരിക്കുകയാണെന്നും എഎപി.

 കോടികളുടെ തിരിമറി

കോടികളുടെ തിരിമറി

2013-14ല്‍ 45 കോടി രൂപയാണ് എഎപിയുടെ പക്കല്‍ ഉണ്ടായിരുന്നതെന്നാണ് മിശ്ര പറയുന്നത്. എന്നാല്‍ എഎപിയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നത് 19 കോടിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞിരുന്നത് 9 കോടിയെന്നുമാണ്. 2014- 15 കാലഘട്ടത്തില്‍ 65 കോടിയാണ് എഎപിയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. 32 കോടിയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നത്. 27 കോടി ഉണ്ടെന്ന് വെബ്‌സൈറ്റിലും രേഖപ്പെടുത്തിയിരുന്നു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ഗവര്‍ണറോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് ശോഭ സുരേന്ദ്രന്‍!! പിണറായിയെ പേടിയത്രേ!! കൂടുതല്‍ വായനയ്ക്ക്

English summary
The Aam Aadmi Party (AAP) today accused the BJP of colluding with suspended member Kapil Mishra to try to "finish AAP", to "get it derecognised" and to "tarnish (AAP chief) Arvind Kejriwal's name.".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X