കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമിന്റെ മരണം യാക്കൂബ് മേമന് രക്ഷയാകുമോ... ധ്രുവത്തിലെ ഹൈദര്‍ മരയ്ക്കാര്‍!

Google Oneindia Malayalam News

ദില്ലി: 'ധ്രുവം' എന്ന സിനിമ മലയാളികള്‍ മറക്കാനിടയില്ല. നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അനശ്വരമാക്കിയ സിനിമയാണത്. എന്നാല്‍ നരസിംഹ മന്നാടിയാരേക്കാളും മനസ്സില്‍ നിന്നിറങ്ങിപ്പോകാത്ത കഥാപാത്രമാണ് ഹൈദര്‍ മരയ്ക്കാര്‍.

ധ്രുവം സിനിമയും എപിജെ അബ്ദുള്‍ കലാമിന്റെ മരണവും യാക്കൂബ് മേമനും തമ്മില്‍ എന്ത് ബന്ധമാണെന്നാണോ ഓര്‍ക്കുന്നത്. കാര്യങ്ങള്‍ അത്രകണ്ട് സമാനമല്ലെങ്കിലും എവിടെയൊക്കെയോ ചില സമാനതകള്‍ അവശേഷിപ്പിയ്ക്കുന്നുണ്ട് ഇവയെല്ലാം.

എപിജെ അബ്ദുള്‍ കലാമിന്റെ മരണത്തോടെ രാജ്യത്ത് ഏഴ് ദിവസം ദു:ഖാചരണം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അത് തീരുവരെ എന്തായാലും യാക്കൂബ് മേമനെ തൂക്കിക്കൊല്ലില്ല.

യാക്കൂബ് മേമന്റെ വധശിക്ഷ

യാക്കൂബ് മേമന്റെ വധശിക്ഷ

ജൂലായ് 30 ന് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇനി എന്തായാലും അത് സംഭവിയ്ക്കില്ല.

കലാമിന്റെ മരണം

കലാമിന്റെ മരണം

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മരണത്തോടെ രാജ്യത്ത് ഏഴ് ദിവസം ദു:ഖാചരണം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അത് തീരും വരെ വധശിക്ഷ നടപ്പാക്കില്ല.

സുപ്രീം കോടതിയ്ക്ക് മുന്നില്‍

സുപ്രീം കോടതിയ്ക്ക് മുന്നില്‍

വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള യാക്കൂബ് മേമന്റെ ഹര്‍ജി സുപ്രീം കോടതിയ്ക്ക് മുന്നില്‍ വീണ്ടും എത്തിയിരിയ്ക്കുകയാണ്.

ധ്രുവത്തില്‍ സംഭവിച്ചത്

ധ്രുവത്തില്‍ സംഭവിച്ചത്

ധ്രുവം സിനിമയില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഹൈദര്‍ മരയ്ക്കാര്‍ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുന്ന രണ്ട് സംഭവങ്ങളുണ്ട്. അതുപോലെ യാക്കൂബ് മേമന്റെ കാര്യത്തിലും സംഭവിയ്ക്കുമോ

ഹൈദര്‍ മരയ്ക്കാര്‍

ഹൈദര്‍ മരയ്ക്കാര്‍

സിനിമയിലെ വില്ലനായ ഹൈദര്‍ മരയ്ക്കാറെ തൂക്കിക്കൊല്ലുന്നതിന് തൊട്ടുമുമ്പാണ് ഒരു സന്ദേശം വരുന്നത്. ഉപരാഷ്ട്രപതി കൊല്ലപ്പെട്ടു എന്ന്. ഏഴ് ദിവസത്തെ ദു:ഖാചാരണം മൂലം ഹൈദര്‍ മരയ്ക്കാറുടെ വധശിക്ഷ നീട്ടിവയ്ക്കുന്നു.

 ഇവിടെ സംഭവിച്ചത്

ഇവിടെ സംഭവിച്ചത്

യാക്കൂബ് മേമന്റെ കാര്യത്തില്‍ കാര്യങ്ങള്‍ പൂര്‍ണമായും ഇങ്ങനെയല്ല സംഭവിച്ചത്. അബ്ദുള്‍ കലാമിന്റെ മരണം തികച്ചും സ്വാഭിവക മരണം തന്നെ ആണ്. എങ്കിലും...

കോടതി തീരുമാനിയ്ക്കും

കോടതി തീരുമാനിയ്ക്കും

യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നത് അല്‍പം നീണ്ടുപോകും എന്നല്ലാതെ അദ്ദേഹം വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടോളണം എന്ന നിര്‍ബന്ധമൊന്നും ഇല്ല.

English summary
Abdul Kalam's death: Yakub Memon will not be executed in this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X