കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖിന്റെ ഇര; സൈറ ബാനു, സുപ്രീംകോടതി വിധിയില്‍ ബാനുവിന് പറയാനുള്ളത്

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: മുത്തലാഖ് കേസ് ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായത് സൈറാ ബാനു എന്ന യുവതിയുമായി ബന്ധപ്പെട്ട കേസ് ആണ്. ഉത്തര്‍ പ്രദേശുകാരിയായ ബാനുവിന്റെ വിവാഹ ജീവിതം അവസാനിച്ചത് ഫോണ്‍ വഴിയുള്ള മൊഴി ചൊല്ലലിലൂടെ. ബാനുവിനെ മുത്തലാഖ് ചൊല്ലിയത് ഫോണിലൂടെ. ഇവര്‍ക്കൊപ്പം സമാനമായ അനുഭവമുള്ള നിരവധി പേരും ചേര്‍ന്നപ്പോള്‍ പിന്തുണയ്ക്കാന്‍ പ്രമുഖരും കൂടി. കേസ് സുപ്രീംകോടതിയിലെത്തി. സുപ്രീംകോടതി വിധി പ്രസ്താവിച്ചു.

Xshayara

ഇതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വ്യവസ്ഥ ഇല്ലാതായി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നു. അഞ്ചംഗ ബെഞ്ചിലെ മൂന്നംഗങ്ങളും നിരോധനത്തെ പിന്തുണച്ചു.

വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചാണ് സൈറാ ബാനു പ്രതികരിച്ചത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സൈറാ ബാനു പറഞ്ഞു. മുസ്ലിം വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ഇന്ന് ഐതിഹാസിക ദിനമാണെന്നും ബാനു കൂട്ടിച്ചേര്‍ത്തു.

മുസ്ലിം വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചതിനു ശേഷം മാത്രം സംസ്ഥാനങ്ങള്‍ നിയമ നിര്‍മാണം നടത്തണമെന്നും സൈറാ ബാനു ആവശ്യപ്പെട്ടു. 15 വര്‍ഷത്തെ ബാനുവിന്റെ വിവാഹ ജീവിതം അവസാനിച്ചത് ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയതോടെയാണ്.

ഇവരുടെ കൂടെ നിരവധി സമാന അനുഭവസ്ഥരും വിവിധ കോടതികളെ സമീപിച്ചു. എല്ലാ ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റി. ഇതേ വേളയില്‍ തന്നെ മുത്തലാഖ് പൊതുതാല്‍പ്പര്യ ഹര്‍ജികളും സുപ്രീംകോടതി പരിഗണിച്ചു. ഏഴ് ഹര്‍ജികളാണ് സുപ്രീംകോടതി ഒടുവില്‍ പരിഗണിച്ചത്.

English summary
Accepting court verdict, says Shayara Bano on triple talaq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X