കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ വാഗ്ദാനം; രക്ഷിതാക്കള്‍ ബലാത്സംഗ പരാതി പിന്‍വലിച്ചു

  • By Anwar Sadath
Google Oneindia Malayalam News

മീററ്റ്: മകളെ ബലാത്സംഗം ചെയ്തയാള്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി പിന്‍വലിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്തുള്ള പല്ലവ്പുരത്താണ് സംഭവം. പെണ്‍കുട്ടിയെ ഒരുവര്‍ഷത്തോളമായി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവാണ് ഒടുവില്‍ വിവാഹത്തിന് തയ്യാറായത്.

കഴിഞ്ഞവര്‍ഷം ഫിബ്രുവരി 10നാണ് യുവാവ് ആദ്യമായി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പറയുന്നു. യുവതിയുടെ വീട്ടില്‍വെച്ചായിരുന്നു ബലാത്സംഗം ചെയ്തത്. സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. വീഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭയപ്പെടുത്തി പിന്നീട് ഒരുവര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

marriage

കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടി ബലാത്സംഗത്തിന്റെ വിവരം വീട്ടുകാരെ അറിയിക്കുന്നത്. രക്ഷിതാക്കള്‍ ഉടന്‍ യുവാവിന്റെ കുടുംബാംഗങ്ങളെ കണ്ടു കാര്യങ്ങള്‍ അറിയിച്ചു. അവിടെവെച്ച് തെറ്റു സമ്മതിച്ച യുവാവ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി രക്ഷിതാക്കളെ തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍, വിവാഹം തീരുമാനിച്ചതിനുശേഷം യുവാവ് വാദ്ഗാനത്തില്‍ പിന്മാറി.

ഇതോടെ ബലാത്സംഗ പരാതിയുമായി പെണ്‍വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്ന സ്ഥിതി ഉടലെടുത്തതോടെ യുവാവ് വീണ്ടും വിവാഹത്തിന് വീണ്ടും സമ്മതിക്കുകയായിരുന്നു. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ പരാതി പിന്‍വലിക്കുകയും ചെയ്തു.

English summary
Rape Accused Agrees to Marry; Parents Withdraw Complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X