കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവാലനെ തല്ലുന്ന സ്കൂള്‍ വിദ്യാര്‍ഥിനിയുടെ വീഡിയോ വൈറല്‍, ഒരു പൂവാലനും ഇതുപോലെ തല്ല് കിട്ടിക്കാണില്ല

Google Oneindia Malayalam News

പിലിഭിട്ട്: ശല്യം ചെയ്ത പൂവാലനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊലീസുകാരെ സാക്ഷിയാക്കി മര്‍ദ്ദിയ്ക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വീഡിയോ വൈറലാവുന്നു. ഉത്തര്‍പ്രദേശിലെ പിലിഭിട്ടിലാണ് സംഭവം . സ്‌കൂളിലേയ്ക്ക് പോകും വഴി തന്നെ ശല്യം ചെയ്ത യുവാവിനെയാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചത് .

സ്ഥിരമായി വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്ന യുവാവാണ് മര്‍ദ്ദനത്തിന് ഇരയായതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയ്ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയായിരുന്നു യുവാവ് . തുടര്‍ന്ന് യുവാവിനെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നു പെണ്‍കുട്ടി .

Student Video, Beat

സ്റ്റേഷനിലെത്തിച്ച പൂവാലനെ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി മര്‍ദ്ദിച്ചത് . ഷൂസ് ഉപയോഗിച്ചും തലങ്ങും വിലങ്ങും യുവാവിനെ തല്ലി. ശല്യം ചെയ്തതിന് തന്റെ കാലില്‍ തൊട്ട് മാപ്പ് പറയിപ്പിയ്ക്കുകയും ചെയ്തു .

പൊലീസുകാരാണ് മര്‍ദ്ദനരംഗങ്ങള്‍ ഷൂട്ട് ചെയ്തതെന്നാണ് സൂചന . സ്ത്രീകളും പെണ്‍കുട്ടികളും അഭിമാനക്കൊലയ്ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണ് ശല്യം ചെയ്ത യുവാവിനെ കൈയ്യേറ്റം ചെയ്ത പെണ്‍കുട്ടിയുടെ വാര്‍ത്തയും പുറത്ത് വരുന്നത് .

English summary
Accused harasser brutally beaten up by a girl in front of 'Police' in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X