കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗകേസ് പിന്‍വലിക്കാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം

  • By ഭദ്ര
Google Oneindia Malayalam News

മസോന: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബലാത്സംഗം ചെയ്ത പ്രതിയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയത്. ഉത്തര്‍പ്രദേശിലെ മസോന ജില്ലയിലാണ് സംഭവം നടന്നത്.

തിങ്കളാഴ്ച വൈകീട്ടായിരുന്നു ആക്രമണം നടന്നത്. പെണ്‍കുട്ടിയെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മസോന ഗ്രാമത്തിലുള്ള മൂന്ന് പേര്‍ക്കെതിരെയാണ് സംഭവത്തില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.

 acidattack

ആഗസ്റ്റ് 9 ന് സുര്‍ജിത്ത് എന്ന യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ 2 നാണ് പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത് എന്ന് പറയുന്നു. പെണ്‍കുട്ടിയ്‌ക്കെതിരെ പോലീസ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കേസ് എടുക്കാന്‍ വൈകിപ്പിച്ചത്.

കേസ് പിന്‍വലിക്കാന്‍ പലതവണ പ്രതി സമ്മര്‍ദ്ദം ചെലുത്തിയതായും കേസ് പിന്‍വലിക്കില്ലെന്ന് ഉറച്ച് നിന്നപ്പോള്‍ ആസിഡ് ആക്രമണം നടത്തുകയായിരുന്നു എന്നും പറയുന്നു. പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇത് വരെയും സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍:

'ഞാനല്ലാതെ വേറെ ഭാര്യ വേണ്ട'; ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം, നില ഗുരുതരം

ഷാര്‍ജ: 3 വയസ്സുകാരന് നേരെ ആസിഡ് ആക്രമണം; വീട്ടുജോലിക്കാരിയ്ക്ക് 15 വര്‍ഷം തടവ്

അഞ്ചംഗ കുടംബത്തിന് നേരെ ആസിഡ് ആക്രമണം: സംഭവം നടന്നത് തെറ്റിദ്ധാരണയുടെ പേരില്‍

English summary
A 25-year-old rape victim was attacked with acid by the person who allegedly raped her, after she refused to withdraw her case at Masona village here, police said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X