കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ ഹോട്ടല്‍ തുടങ്ങുന്നു

  • By Gokul
Google Oneindia Malayalam News

ദില്ലി: ഒരിക്കല്‍ മോഡലിങ് രംഗത്തും ഫാഷന്‍ ഡിസൈനിങ് രംഗത്തുമെല്ലാം കഴിവു തെളിയിക്കുകയും പിന്നീട് ആരെയും മുഖം കാണിക്കാതെ മുറിയില്‍ ചടഞ്ഞുകൂടാന്‍ വിധിക്കപ്പെടുകയും ചെയ്ത ഒരു പറ്റം യുവതികള്‍ ഒടുവില്‍ തങ്ങളും ഈ ലോകത്തെ ഭാഗമാണെന്നും തെളിയിക്കാന്‍ പുതിയ രംഗത്തേക്ക് ഇറങ്ങിവരികയാണ്.

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളാണ് അപകര്‍ഷതാബോധത്തിന്റെ മറനീക്കി പൊതുജനങ്ങള്‍ക്കിടയിലേക്ക് സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാനെത്തുന്നത്. ഇവരില്‍ ചിലര്‍ ഫോട്ടോ ഷൂട്ടും ഡോക്യുമെന്ററിയും ആയി ഈയിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇനിയിപ്പോള്‍ സ്വയം പര്യാപ്തത കൈവരിക്കാനായി ലഘു ഭക്ഷണശാല തുറക്കാനൊരുങ്ങകയാണ് ഇവര്‍.

acid-attack-victims-open-cafe

താജ്മഹല്‍ ഗേറ്റ് വേക്ക് എതിര്‍വശത്തുള്ള ഫത്തേഹ്ബാദ് റോഡിലാണ് കഫേ തുടങ്ങുന്നത്. ചാന്‍വ് എന്ന എന്‍ജിഒ ആണ് ഇവര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നത്. 3 ലക്ഷം രൂപയാണ് അടിസ്ഥാന ചെലവ്. ഈ തുക ആസിഡ് ആക്രമണത്തിന് ഇരയായ നീതു എന്ന പെണ്‍കുട്ടി വെബ്‌സൈറ്റിലൂടെ കണ്ടെത്തി കഴിഞ്ഞു. ഇനിമുതല്‍ സ്വന്തം കാലില്‍ നില്‍ക്കാനാണ് തീരുമാനമെന്നും സംഭാവനവഴിയുള്ള വരുമാനം ഒഴിവാക്കുകയാണെന്നും ഇവര്‍ പറയുന്നു.

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പലരും മുഖം മറച്ച് വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ് പതിവ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കു എന്നതാണ് സംരംഭത്തിന്റെ മുഖ ലക്ഷ്യമന്ന് എന്‍.ജി.ഒ അംഗമായ ആശിഷ് ശുകഌപറയുന്നു. വിവിധയിടങ്ങളില്‍ ലഘു ഭക്ഷണശാലകള്‍ക്ക് പുറമേ, ഭാവിയില്‍ സ്ത്രീകള്‍ക്കുള്ള വസ്ത്രശാലകള്‍ തുറക്കാനും ഇവര്‍ക്ക് പരിപാടിയുണ്ട്.

English summary
Acid attack victims open cafe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X