കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന് വിദേശത്ത് പോകാന്‍ അനുമതി

  • By Mithra Nair
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വിദേശത്ത് പോകാന്‍ അനുമതി. മെയ് 29ന് ദുബായില്‍ നടക്കുന്ന ഒരു ഷോയില്‍ പങ്കെടുക്കാനാണ് ബോംബെ ഹൈക്കോടതി സല്‍മാന് അനുമതി നല്‍കിയത്. കഴിഞ്ഞയാഴ്ച ഇക്കാര്യത്തിനായി സല്‍മാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ഈ മാസം 27നും 30നുമിടക്ക് ദുബായില്‍ നടക്കുന്ന ഇന്തോ അറബ് ബോളിവുഡ് അവാര്‍ഡ് ചടങ്ങിന് എത്താമെന്ന കരാറുള്ളതിനാല്‍ അമുമതി നല്‍കണമെന്ന് സല്‍മാന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

salman

എന്നാല്‍ കോടതി യാത്രയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും മറ്റു വിശദാംശങ്ങളും പോലീസിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. യാത്ര സംബന്ധിച്ച വിവരങ്ങള്‍ ദുബായിലുള്ള ഇന്ത്യന്‍ എംബസിയെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന് മുംബൈ സെഷന്‍സ് കോടി കഴിഞ്ഞ ആറാം തിയതി അഞ്ചു വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം ബോംബെ ഹൈക്കോടതി വിധി റദ്ദാക്കുകയാണ് ചെയ്തത്

English summary
Salman Khan was today allowed by the Bombay High Court to travel to Dubai for a show, but with conditions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X