കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചു, നടി പ്രണിതയുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം പ്രണിതയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. പ്രണിതയുടെ അമ്മയും മാനേജരും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും പ്രണിതയ്ക്കും അമ്മയ്ക്കും നിസാര പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഹൈദരാബാദിലെ നല്‍ഗോണ്ട ജില്ലക്കടുത്ത് വെച്ചാണ് അപകടമുണ്ടാകുന്നത്.

ഷൂട്ടിങിനു പോകുകയായിരുന്നു താരം. കാറിനെ മറികടക്കാന്‍ ശ്രമിച്ച ബൈക്കിനെ രക്ഷിക്കാന്‍ നോക്കിയതാണ് അപകടകാരണം. കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പ്രണിത തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നുവെന്നാണ് പ്രണിത ഫേസ്ബുക്കില്‍ കുറിച്ചത്. ആ ഷോക്കില്‍ നിന്നും ഇതുവരെ മുക്തയായിട്ടില്ലെന്നും താരം പറയുന്നു.

കാറപകടം

കാറപകടം

കന്നഡയിലും തമിഴിലും തെലുങ്കിലും സ്റ്റാറായി മാറിയ പ്രണിതയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. പ്രണിതയുടെ അമ്മയും മാനേജരും കാറിലുണ്ടായിരുന്നു.

ബൈക്കിനെ രക്ഷിക്കാന്‍ ശ്രമിച്ചത് വിനയായി

ബൈക്കിനെ രക്ഷിക്കാന്‍ ശ്രമിച്ചത് വിനയായി

ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകവെയാണ് അപകടം ഉണ്ടാകുന്നത്. കാറിനെ മറികടക്കാന്‍ ശ്രമിച്ച ബൈക്കിനെ രക്ഷിക്കാന്‍ നോക്കിയപ്പോള്‍ നിയന്ത്രണം വിട്ട് കാര്‍ മറിയുകയായിരുന്നു.

കാര്‍ പൂര്‍ണമായി തകര്‍ന്നു

കാര്‍ പൂര്‍ണമായി തകര്‍ന്നു

അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. പ്രദേശവാസികള്‍ ഓടിക്കൂടി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രണിതയും അമ്മയും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ഞെട്ടല്‍ മാറിയിട്ടില്ല

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു ഇതെന്ന് പ്രണിത ഫേസ്ബുക്കില്‍ കുറിച്ചു. രക്ഷപ്പെട്ടെങ്കിലും ആ ഷോക്കില്‍ നിന്നും ഇതുവരെ മുക്തയായിട്ടില്ലെന്നും താരം പറയുന്നു.

തെന്നിന്ത്യന്‍ സുന്ദരി

തെന്നിന്ത്യന്‍ സുന്ദരി

പൊര്‍കി എന്ന കന്നഡ ചിത്രത്തിലൂടെയാണ് പ്രണിത ചലച്ചിത്ര ലോകത്തേക്കെത്തുന്നത്. തമിഴിലും തെലുങ്കിലും അഭിനയിച്ചിടുണ്ട്. ബ്രഹ്മോത്സവം എന്ന തെലുങ്ക് ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നത്.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
The car in which Tollywood actor Pranitha Subhas was travelling from Khammam to Hyderabad met with an accident at Mothey in Nalgonda District on Sunday, but she escaped with minor injuries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X