കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തോല്‍വി ഭയമോ?; മുഖ്യമന്ത്രിമാരുടെ രാജി വൈകിപ്പിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ട ദിവസങ്ങള്‍ അടുത്തുകൊണ്ടിരിക്കെ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന് തോല്‍വി ഭയമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥി തോല്‍ക്കാന്‍ ഇടയെണ്ടെന്നാണ് സൂചന.

ഇതേ തുടര്‍ന്ന് ഗോവയിലും, ഉത്തര്‍ പ്രദേശിലും മുഖ്യമന്ത്രിമാരായ തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാ എംപിമാരോട് രാജി വെക്കുന്നത് നീട്ടിവെക്കാന്‍ ബിജെപി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥും, ഗോവയില്‍ മനോഹര്‍ പരീക്കറുമാണ് മുഖ്യമന്ത്രിമാര്‍. ഇവര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം മാത്രമേ എംപി സ്ഥാനം രാജിവെയ്ക്കുകയുള്ളൂ.

manoharparrikar

ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയും എംപിയാണ്. അദ്ദേഹത്തിന്റെ രാജിയും നീട്ടിവെച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും നിര്‍ണായകമാണെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. പ്രത്യേകിച്ചും പ്രതിപക്ഷ കക്ഷികള്‍ സമവായത്തിലൂടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എംപിമാര്‍ രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെയും തീരുമാനം.

മുഖ്യമന്ത്രിമാരായവര്‍ക്ക് ആറുമാസത്തിനുള്ളില്‍ നിയമസഭയിലേക്ക് ജനവിധി തേടിയാല്‍ മതിയാകും. ഉറച്ച സീറ്റുകളിലൊന്നിലെ എംഎല്‍എയെ രാജവെപ്പിച്ചാകും ഇവര്‍ മത്സരത്തിനിറങ്ങുക. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലായിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്തിലുമാണ് നടക്കുക. ആകെയുള്ള 787 വോട്ടുകളില്‍ 418 എണ്ണം എന്‍ഡിഎ ഘടക കക്ഷികളുടേതാണ്. ദേശീയ രാഷ്ട്രീയം അപ്രവചനീയമായതിനാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ റിസ്‌കെടുക്കേണ്ടെന്നാണ് എന്‍ഡിഎ തീരുമാനം.

English summary
BJP CMs Adityanath, Parrikar to resign as MPs only after presidential polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X