തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിഞ്ഞു!! പളനി സാമി രാജ്ഭവനില്‍,തീരുമാനം ഉടന്‍!!

വ്യാഴാഴ്ച 11.30നാണ് യോഗം

  • Updated:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ എടപ്പാടി പളനിസാമി വ്യാഴാഴ്ച ഗവര്‍ണറെ കാണും. ഗവര്‍ണര്‍ ക്ഷണിച്ചത് പ്രകാരമാണ് കൂടിക്കാഴ്ചയെന്ന് എഐഎഡിഎഡിഎംകെ നിയമകക്ഷി നേതാവ് എടപ്പാടി പളനിസാമി വ്യക്തമാക്കി. 11.30നാണ് യോഗം. അതേസമയം കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് പളനിസാമിയെ ക്ഷണിച്ചതെന്നും സൂചനയുണ്ട്.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണുന്നതിനായി എടപ്പാടി പളനിസാമി പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ എ സെങ്കോട്ടയ്യന്‍ മുതിര്‍ന്ന മന്ത്രിമാര്‍ എന്നിവര്‍ക്കൊപ്പം റിസോര്‍ട്ടില്‍ നിന്ന് രാജ് ഭവനിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്. താല്‍ക്കാലിക നിയമസഭ ചേര്‍ന്ന് ഇരു ശശികല പക്ഷത്തിനും ഒപിഎസ് പക്ഷത്തിനും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കിയ ശേഷം ഇന്ന് വൈകിട്ട് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്നും സൂചനയുണ്ട്.

ആദ്യത്തെ നറുക്ക് പളനിസാമിയ്ക്ക്

മുഖ്യമന്ത്രി സ്ഥാനത്തയേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല നിര്‍ദ്ദേശിച്ച എടപ്പാടി പളനിസാമിയുമായിട്ടായിരിക്കും ഗവര്‍ണറുടെ കൂടിക്കാഴ്ച. 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ശശികല പക്ഷം അവകാശപ്പെടുന്നത്. പളനിസാമിയെ കണ്ടശേഷം 11 എംഎല്‍എമാരുടെ പിന്തുണയുള്ള കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും.

കൂടുതല്‍ പിന്തുണ ഒപിഎസിന്

മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതിനുള്ള പിന്തുണയ്ക്ക് വേണ്ടി കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എംഎല്‍എമാരില്‍ ചിലര്‍ ഒപിഎസ് പക്ഷത്തേയ്‌ക്കെത്തിയിരുന്നു. എന്നാല്‍ റിസോര്‍ട്ടില്‍ നിന്ന് മോചിപ്പിക്കുന്നതോടെ കൂടുതല്‍ പേര്‍ തനിയ്ക്ക് പിന്തുണയുമായെത്തുമെന്നാണ് ഒപിഎസ് പക്ഷത്തിന്റെ പ്രതീക്ഷ.

വിശ്വാസ വോട്ടോ നിയമസഭയോ

ഭൂരിപക്ഷം തെളിയിക്കുന്നതിനായി വിശ്വാസ വോട്ടെടുപ്പ് സംഘടിപ്പിയ്ക്കണമെന്നാണ് ഇരു പക്ഷവും ഉന്നയിക്കുന്ന വാദം. താല്‍ക്കാലിക നിയമസഭ ചേര്‍ന്ന് ഇരുപക്ഷത്തിനും ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കണമെന്ന് രണ്ട് ദിവസം മുമ്പ് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പളനിസാമിയുടെ നീക്കം

തനിക്ക് 124 എഐഎഡിഎംകെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പളനിസാമി ഗവര്‍ണര്‍ക്ക് കത്ത് സമര്‍പ്പിയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് വിളിച്ചതെന്നാണ് സൂചന.

 

 

ഇടക്കാല തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നു


തമിഴ്‌നാട്ടില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ തമിഴ്‌നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും ഡിഎംകെ തിരഞ്ഞെടുപ്പിന് വേണ്ടി ഒരുങ്ങിയിരിക്കാനും ഡിഎംകെ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്റ്റാലിന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്റ്റാലിന്‍ കത്തയച്ചിട്ടുമുണ്ട്.

എംഎല്‍എമാരുടെ നാടകം

സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ പളനിസാമിയെ ക്ഷണിയ്ക്കാതെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന നിലപാടിലാണ് എംഎല്‍എമാരെന്നാണ് സൂചന. റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എമാരെ ഒഴിപ്പിയക്കുന്നതിനായി കഴിഞ്ഞ ദിവസം റിസോര്‍ട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം പൊലീസ് വിച്ഛേദിച്ചിരുന്നു. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ വിട്ടയക്കണമെന്ന വാദമാണ് ഒപിഎസ് പക്ഷം ഉന്നയിക്കുന്നത്.

 

 

English summary
Governor C Vidyasagar Rao has called for a meeting at 11.30 am with Elappadi Palanisamy, a man hand-picked by VK Sasikala for the post of the Chief Minister. Sources say, he is expected to decide by this afternoon who will take oath as Tamil Nadu's next Chief Minister.
Please Wait while comments are loading...