കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ മതപരിവര്‍ത്തനത്തിന് നീക്കം, വഴി ഗൂഗിള്‍ ആഡ്‌സ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഘര്‍ വാപസി നടക്കുമ്പോള്‍ ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിനായി ചിലര്‍ ഓണ്‍ലൈന്‍ വഴിയുള്ള ശ്രമങ്ങള്‍ തുടരുന്നു. മതപരിവര്‍ത്തനത്തിന് നേരിട്ട് ആഹ്വാനം ചെയ്യുന്ന ഗൂഗിള്‍ പരസ്യങ്ങള്‍ വഴിയാണ് പ്രചാരണം.

'ഹൗ ടു കണ്‍വേര്‍ട്ട് ടു ഇസ്ലാം' എന്ന തലക്കെട്ടോടെയാണ് പരസ്യം. എങ്ങനെ ഇസ്ലാമിലേക്ക് മതം മാറാമെന്നതിന് ലൈവ് ചാറ്റില്‍ സഹായം നല്‍കാമെന്നും പരസ്യം വാഗ്ദാനം ചെയ്യുന്നു.

ഈ ലിങ്കില്‍ ക്ലിക് ചെയ്താല്‍ www.islamreligion.com എന്ന വെബ്‌സൈറ്റിലെ ലേഖനത്തിലേക്കാണ് എത്തുക. ഇവിടെ മതം മാറാനുള്ള വഴികള്‍ വിശദീകരിക്കുന്നു. ഇസ്ലാമിനെ കുറിച്ച് ഒരു വിവരണവും നല്‍കുന്നു. മതംമാറിയാല്‍ ലഭിക്കുന്ന ഗുണങ്ങളെ പറ്റിയും ലേഖനത്തില്‍ പറയുന്നുണ്ട്.

How to Convert to Islam

ഒരാള്‍ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞാല്‍ അയാള്‍ അതുവരെ ചെയ്ത എല്ലാ പാപങ്ങള്‍ക്കും മാപ്പ് നല്‍കപ്പെടും എന്നതാണ് ഇതില്‍ ഒന്ന്. ഇസ്ലാം മതം സ്വീകരിച്ച് കഴിഞ്ഞാലും തെറ്റ് ചെയ്താല്‍ പരിഹാരമുണ്ട്. എത്ര വലിയ തെറ്റാണെങ്കിലും ആത്മാര്‍ത്ഥമായി ദൈവത്തോട് അപേക്ഷിച്ചാല്‍ അതും പൊറുത്ത് കൊടുക്കപ്പെടും എന്നതാണ് വാഗ്ദാനം.

ദൈവരാജ്യം മുസ്ലീങ്ങള്‍ക്ക് മാത്രമുള്ളതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണമെന്നും ലേഖനത്തില്‍ പറയുന്നു. സ്വര്‍ഗരാജ്യത്ത് അത്രയേറെ ആനനദകരമായ കാര്യങ്ങളാണ് ലഭിക്കുക. അത് ആത്മീയം മാത്രമല്ല, ശാരീരികം കൂടി ആയിരിക്കും എന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

ഗൂഗിള്‍ പരസ്യമായതിനാല്‍ ലോക വ്യാപകമായി തന്നെ ഇതിന് എത്താന്‍ കഴിയും. പക്ഷേ ഇന്ത്യയില്‍ നിന്നാണ് സൈറ്റിലേക്ക് ഏറ്റവും അധികം ആളുകള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും ഉറപ്പാണ്. സംഘപരിവാര്‍ സംഘടനകള്‍ ഇസ്ലാമില്‍ നിന്നും ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ആളുകളെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ പരസ്യം വ്യാപകമായി കാണുന്നത് എന്നതും ശ്രദ്ധേയമാണ്.

English summary
Advertisement in Google ads for religious conversion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X